'ഇനി എപ്പോഴാണ് ആ മാജിക്ക് ഞങ്ങള്‍ക്ക് കാണാനാകുക?' നെടുമുടി വേണുവിന്റെ ഓര്‍മകളില്‍ ഷങ്കര്‍

By Web TeamFirst Published Oct 11, 2021, 10:40 PM IST
Highlights

നടൻ നെടുമുടി വേണുവിന്റെ മരണത്തില്‍ അനുശോചിച്ച് സംവിധായകൻ ഷങ്കര്‍.
 

മലയാളം മാത്രമല്ല തമിഴകവും ഏറ്റെടുത്ത നടനാണ് നെടുമുടി വേണു (Nedumudi Venu). തമിഴകത്ത് ഒട്ടേറെ കഥാപാത്രങ്ങള്‍ കാത്തിരിപ്പുണ്ടെന്ന് പറഞ്ഞ് നെടുമുടി വേണുവിനെ ക്ഷണിച്ചത് ഉലകനായകൻ കമല്‍ഹാസൻ അടക്കമുള്ളവരാണ്. നെടുമുടി വേണു ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്തിന്റെയും പ്രിയം നേടിയിരുന്നു. നടൻ നെടുമുടി വേണുവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ് സംവിധായകൻ ഷങ്കര്‍.

നെടുമുടി സര്‍. മഹാനായ ഒരു മികച്ച നടൻ.  സമർപ്പിക്കപ്പെട്ടവും അച്ചടക്കമുള്ളവനും. ഏറ്റവും വിനീതനും വിസ്‍യകരവുമായ മനുഷ്യൻ. സിനിമയുടെ വലിയ നഷ്‍ടം. ഇനി എപ്പോഴാണ് അങ്ങനെ ഓരോ രംഗങ്ങളും ജീവസുറ്റതാക്കുന്ന മാജിക്ക് ഞങ്ങള്‍ക്ക് വീണ്ടും കാണാനാവുക സര്‍. നിങ്ങളെ മിസ് ചെയ്യും എന്നുമാണ് ഷങ്കര്‍ എഴുതിയിരിക്കുന്നത്.

ഷങ്കര്‍ സംവിധാനം ചെയ്‍ത ചിത്രമായ ഇന്ത്യൻ എന്ന ചിത്രത്തില്‍ നെടുമുടി വേണുവും മികച്ച ഒരു കഥാപാത്രം ചെയ്‍തിരുന്നു.

അന്യൻ എന്ന ഷങ്കര്‍ ചിത്രത്തിലും വേഷമിട്ടിരുന്നു നെടുമുടി വേണു.  ഇന്ത്യന്റെ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടുണ്ടായിരുന്നു. സര്‍വം താളമയത്തിലാണ് നെടുമുടി വേണു ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. സിലമ്പാട്ടം, പൊയ് സൊല്ല പോറം തുടങ്ങിയവയിലൂടെയും നെടുമുടി വേണു തമിഴകത്ത് എത്തിയിരുന്നു.
 

click me!