'പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്'; കട്ടയ്ക്ക് കൂടെയുണ്ടെന്ന് തരുണിനോട് ആരാധകർ

Published : Mar 21, 2025, 04:46 PM ISTUpdated : Mar 21, 2025, 04:50 PM IST
'പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്'; കട്ടയ്ക്ക് കൂടെയുണ്ടെന്ന് തരുണിനോട് ആരാധകർ

Synopsis

തുടരുമിന്റെ രണ്ടാമത്തെ ​ഗാനം ഇന്ന് വൈകിട്ട് 7 മണിക്ക് റിലീസ് ചെയ്യും

മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ റിലീസ് ചെയ്യാൻ ഇനി വെറും ആറ് ദിവസം മാത്രമാണ് ബാക്കി. നിലവിൽ ബുക്കിങ്ങിൽ റെക്കോർഡുകൾ തീർത്തിരിക്കുകയാണ് ചിത്രം. ഈ അവസരത്തിൽ സംവിധായകൻ തരുൺ മൂർത്തി പങ്കുവച്ചൊരു പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. മോഹൻലാൽ നായകനായി എത്തുന്ന തുടരും സിനിമയുടെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ പോസ്റ്ററിനൊപ്പം എമ്പുരാന്റെ പോസ്റ്ററും കൂടി പങ്കുവച്ചാണ് തരുണിന്റെ പോസ്റ്റ്. 

"ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്.!!!", എന്നാണ് തരുൺ മൂർത്തി കുറിച്ചത്. പിന്നാലെ പിന്തുണ കമന്റുകളുമായി മോഹൻലാൽ ആരാധകരും രം​ഗത്തെത്തി. "എന്തോന്ന് അണ്ണാ..കട്ടയ്ക്ക് നമ്മളില്ലേ കൂടെ. ഇത് കഴിഞ്ഞാൽ അങ്ങോട്ട് വരുവല്ലേ, കുഴപ്പമില്ല ബ്രോ ഇത് അതുക്കും മേലെ ഹിറ്റ് ആവും, അണ്ണാ രണ്ടും L ബ്രാൻ്റാണ് ധൈര്യമായി ട്രെയിലർ ഇറക്കിവിട്, പുള്ളി അപ്പുറത്ത് ഹെലികോപ്റ്ററിൽ സ്റ്റൈൽ ആയി വന്നാലും നിങ്ങള് പുള്ളിയെ മുണ്ട് ഉടുപ്പിച്ചു ആളെ മയക്കുന്ന ചിരിയും ആയി പറഞ്ഞു വിട്ടാൽ കാണാൻ വരാത്തവരുണ്ടാവുമോ, പക്ഷെ ആ രണ്ടിടത്തും ഒരേപോലെ ഉള്ള മുതലിനു വിമാനം കൊടുത്താലും സൈക്കിൾ കൊടുത്താലും ഒരേ ആത്മാർത്ഥതയോടെ കൈകാര്യം ചെയ്യും", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

'ചിലർ എലിയുടെ മുഖമെന്ന് പറയും, ഇത് ദൈവം തന്ന രൂപം'; ബോഡി ഷെയ്മിങ്ങിനെ കുറിച്ച് രേണു സുധി

അതേസമയം, തുടരുമിന്റെ രണ്ടാമത്തെ ​ഗാനം ഇന്ന് വൈകിട്ട് 7 മണിക്ക് റിലീസ് ചെയ്യും. ഈ അവസരത്തിൽ ചിത്രത്തിന്റെ സെൻസറിങ്ങും പൂർത്തിയായിട്ടുണ്ട്. രണ്ട് മണിക്കൂർ 46 മിനിറ്റാണ് ദൈർഘ്യം. യു എ സർട്ടിഫിക്കറ്റാണ് മോഹൻലാൽ പടത്തിന് ലഭിച്ചിരിക്കുന്നത്. ഷൺമുഖൻ എന്ന ടാക്സി ഡ്രൈവറായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ ശോഭന ആണ് നായിക കഥാപാത്രമാകുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു