'സൂര്യ എല്‍ 360യിൽ പാർട്ട്‌ അല്ല, ടെൻഷൻ തരരുത്', എന്ന് തരുണ്‍ മൂര്‍ത്തി, അതുകലക്കിയെന്ന് കമന്‍റുകള്‍

Published : Jul 23, 2024, 03:36 PM ISTUpdated : Jul 23, 2024, 03:43 PM IST
'സൂര്യ എല്‍ 360യിൽ പാർട്ട്‌ അല്ല, ടെൻഷൻ തരരുത്', എന്ന് തരുണ്‍ മൂര്‍ത്തി, അതുകലക്കിയെന്ന് കമന്‍റുകള്‍

Synopsis

15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിച്ചെത്തുന്നു എന്ന നിലയിൽ ശ്രദ്ധേയമാണ് എൽ 360.

മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് എല്‍ 360. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭന ആണ് നായിക വേഷത്തില്‍ എത്തുന്നത്. നിലവില്‍ ഷൂട്ടിന് ഒരു ബ്രേക് നല്‍കിയിരിക്കുന്ന സിനിമയുമായി ബന്ധപ്പെട്ടൊരു പോസ്റ്റ് ആണ് വൈറല്‍ ആയിരിക്കുന്നത്. തരുണ്‍ മൂര്‍ത്തിയുടേത് തന്നെയാണ് പോസ്റ്റ്. 

നടന്‍ സൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ടുള്ളതാണ് പോസ്റ്റ്. "പിറന്നാള്‍ ആശംസകള്‍ സൂര്യ സര്‍.
സ്കൂളിലും കോളേജിലും നിങ്ങൾക്ക് വേണ്ടി വഴക്ക് ഉണ്ടാക്കുമ്പോള്‍ ഒരിക്കൽ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു കൂടി കാഴ്ച", എന്നായിരുന്നു തരുണ്‍ സൂര്യയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് കുറിച്ചത്. ഇതിനൊപ്പം കുറിച്ച വരികളാണ് വൈറല്‍ ആയിരിക്കുന്നത്. 

"ഇദ്ദേഹം L360 യിൽ പാർട്ട്‌ അല്ല..!!! വെറുതെ അടിച്ചു ഇറക്കി വെറുതെ ടെൻഷൻ തരരുത്", എന്നായിരുന്നു ആ വാക്കുകള്‍. സൂര്യയ്ക്ക് നല്‍കിയ ആശംസകളെക്കാള്‍ പ്രേക്ഷക ശ്രദ്ധപോയത് ഈ വാക്കുകളിലേക്ക് ആയിരുന്നു. പിന്നാലെ കമന്‍റ് ബോക്സില്‍ പ്രതികരണങ്ങളും നിറഞ്ഞു. "അവസാനത്തെ note ഏതായാലും നന്നായി, ശ്ശോ.. ഒരു TCUന് ഉള്ള ചാൻസ് കളഞ്ഞില്ലേ, ആ നോട്ട് ആണ് ഹൈലൈറ്റ്", എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. 

വീട്ടിലെ സഹായി, പതിനാറ് വർഷത്തെ ആശമ്മയുടെ സ്വപ്നം: ഒടുവിൽ ആ സന്തോഷം പങ്കിട്ട് സൗഭാഗ്യ

15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിച്ചെത്തുന്നു എന്ന നിലയിൽ ശ്രദ്ധേയമാണ് എൽ 360. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമായ സിനിമയ്ക്ക് ഏതാനും നാളുകൾക്ക് മുൻപ് ഷെഡ്യൂള്‍ ബ്രേക്ക് ആയിരുന്നു. രജപുത്ര വിഷ്വല്‍ മീഡിയ ആണ് നിർമ്മാണം. കെ ആര്‍ സുനിലിന്‍റേതാണ് ചിത്രത്തിന്‍റെ കഥ. തിരക്കഥയൊരുക്കിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തി തന്നയാണ്. കങ്കുവ ആണ് സൂര്യയുടേതായി റിലീസിന് ഒരുങ്ങുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു