'ആ കാലത്ത് അങ്ങനെയൊക്കെ ചിന്തിക്കുമോ?' : നടി ഗീത വിജയന്‍റെ ആരോപണം നിഷേധിച്ച് തുളസീദാസ്

Published : Aug 26, 2024, 01:05 PM ISTUpdated : Aug 26, 2024, 01:35 PM IST
'ആ കാലത്ത് അങ്ങനെയൊക്കെ ചിന്തിക്കുമോ?' : നടി ഗീത വിജയന്‍റെ ആരോപണം നിഷേധിച്ച് തുളസീദാസ്

Synopsis

എന്‍റെ കരിയറിന്‍റെ തുടക്കകാലമാണ് അത്. അന്നത്തെക്കാലത്ത് സിനിമ ചെയ്യണം രക്ഷപ്പെടണം എന്ന് ചിന്തിക്കുന്ന കാലമാണ്. 

കൊച്ചി: നടി ഗീത വിജയന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് സംവിധായകന്‍ തുളസീദാസ്. താന്‍ ഒരിക്കലും ഗീത ആരോപിക്കുന്നത് പോലെ പെരുമാറിയിട്ടില്ലെന്ന് തുളസീദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ‌ു. 1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഗീതാ വിജയന്‍  പറഞ്ഞത്. എന്നാല്‍ അന്ന് തന്‍റെ സെറ്റില്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല.

എന്‍റെ കരിയറിന്‍റെ തുടക്കകാലമാണ് അത്. അന്നത്തെക്കാലത്ത് സിനിമ ചെയ്യണം രക്ഷപ്പെടണം എന്ന് ചിന്തിക്കുന്ന കാലമാണ്. ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുക പോലും ഇല്ലെന്ന് തുളസീദാസ് പറഞ്ഞു. ഉര്‍വശി അടക്കം മുതര്‍ന്ന താരങ്ങള്‍ ആ സെറ്റില്‍ ഉണ്ടായിരുന്നു അവര്‍ക്കൊന്നും പ്രശ്നങ്ങള്‍ നേരിട്ടില്ല. മാത്രവുമല്ല ഷൂട്ടിംഗ് കഴിഞ്ഞ് താരങ്ങള്‍ എല്ലാം സന്തോഷത്തോടെയാണ് മടങ്ങിയത്. ഇത്രയും വര്‍ഷം കഴിഞ്ഞ് ഈ ആരോപണത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നും തുളസീദാസ് പറഞ്ഞു.

തനിക്കെതിരെ അമ്മയില്‍ ഞ‌ാന്‍ ചാണ്ടിയുടെ മകന്‍ എന്ന ചിത്രത്തിലെ നായിക പരാതി കൊടുത്തതായി വാര്‍ത്ത കണ്ടു. എന്നാല്‍ അമ്മയില്‍ ഇത്തരം ഒരു പരാതി പോയതുമായി ബന്ധപ്പെട്ട് തനിക്കൊന്നും അറിയില്ലെന്നും തുളസീദാസ് പറഞ്ഞു. 

സംവിധായകൻ തുളസീദാസ് മോശമായി തന്നോട്ട് മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് നടി ​ഗീതാ വിജയൻ വെളിപ്പെടുത്തിയത്. 1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഗീതാ വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തനിക്ക് മാത്രമല്ല ശ്രീദേവിക എന്നൊരു നടിക്കും തുളസീദാസില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഗീത പറയുന്നു.  കതകില്‍ തട്ടുന്നത് ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതികരിച്ചതിന്‍റെ പേരില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഗീതാ വിജയന്‍ പറയുന്നു. 

'മണിയൻപിള്ള രാജു വന്ന് വാതിലിൽ മുട്ടിയെന്ന് അന്ന് മിനു പറഞ്ഞിരുന്നു': പ്രതികരിച്ച് ഗായത്രി വര്‍ഷ

കൊലപാതക കേസില്‍ അകത്തായ കന്നഡ താരം ദര്‍ശന് ജയിലില്‍ പ്രത്യേക പരിഗണന; ചിത്രം വൈറല്‍, പിന്നാലെ അന്വേഷണം

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ