
ചെന്നൈ: ഹിറ്റ്‍മേക്കര്‍ വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. തന്‍റെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്‍റെ അനൗണ്‍സ്മെന്‍റ് വീഡിയോ വിജയ് തന്നെയാണ് പങ്കുവച്ചത്. എജിഎസ് എന്റർടൈൻമെന്റ്സ് ആണ് നിർമാണം. ലോകേഷ് കനരാജിന്റെ ലിയോയ്ക്ക് ശേഷം വിജയ് ചിത്രത്തിൽ പങ്കുചേരുമെന്നാണ് വിവരം. മാനാട്, മങ്കാത്ത, ചെന്നൈ 600028 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകൻ വെങ്കട്ട് പ്രഭുവും വിജയിയും ആദ്യമായി സഹകരിക്കുന്ന ചിത്രം കൂടിയാണ് ദളപതി 68.
പ്രഖ്യാപനത്തിന് പിന്നാലെ വളരെ വൈകാരികമായ ഒരു പോസ്റ്റ് സംവിധായകന്‍ വെങ്കട് പ്രഭു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. പത്ത് മാസം മുന്‍പ് എടുത്ത ചിത്രമാണ് തന്‍റെ പോസ്റ്റിനൊപ്പം വെങ്കിട് പ്രഭുപങ്കുവച്ചത് എന്നാണ് പോസ്റ്റില്‍ നിന്നും വ്യക്തമാകുന്നത്. ഇപ്പോള്‍ പ്രൊജക്ടായ കഥ പറയാന്‍ പോയ സമയത്ത് വിജയിക്കൊപ്പം എടുത്ത ചിത്രമാണ് ഇത്. എന്നാല്‍ പ്രൊജക്ട് ഫൈനല്‍ ആകാത്തതിനാല്‍ വെങ്കിട് പ്രഭു അത് പോസ്റ്റ് ചെയ്തില്ല.
"എന്നില്‍ അര്‍പ്പിച്ച വിശ്വസത്തിന് നന്ദി ദളപതി വിജയ്. പത്ത് മാസം മുന്‍പ് എടുത്ത ഈ ചിത്രം അന്ന് വാക്ക് തന്നത് പോലെ പ്രഖ്യാപനത്തിന് ശേഷം മാത്രമാണ് പുറത്തുവിടുന്നത്. യെസ് സ്വപ്നം സത്യമാകുകയാണ് - വെങ്കിട് പ്രഭു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
യുവൻ ശങ്കർ രാജയാണ് ദളപതി 68ന്റെ സംഗീത സംവിധാനം. 2003ൽ റിലീസ് ചെയ്ത പുതിയ ഗീതൈയ്‌ക്ക് ശേഷം വിജയ്‌ക്കൊപ്പമുള്ള യുവന്റെ രണ്ടാമത്തെ പ്രൊജക്റ്റ് കൂടിയാണിത്. 2024ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ലിയോ'യാണ് വിജയ്‍യുടേതായി ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.
ഒടുവിൽ തീരുമാനമായി, 'ദളപതി 68' വെങ്കട് പ്രഭുവിനൊപ്പം, പ്രഖ്യാപിച്ച് വിജയ്
അടുത്ത ചിത്രത്തില്‍ വിജയ് വാങ്ങുന്ന പ്രതിഫലം; വാര്‍ത്തയില്‍ ഞെട്ടി തമിഴ് സിനിമ ലോകം