'മത നേതാക്കൾക്ക് കൃത്യമായ മറുപടി നൽകാൻ ഭയക്കുന്ന ചില രാഷ്ട്രീയ നേതാക്കൾ, കഷ്ടമാണ്'; വിനയൻ

Published : Sep 02, 2026, 08:08 PM IST
vinayan

Synopsis

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ സംവിധായകൻ വിനയൻ നിശിതമായി വിമർശിച്ചു. വിഷയത്തിൽ പ്രതികരിക്കാത്ത രാഷ്ട്രീയ-സാംസ്കാരിക നേതാക്കളെ അദ്ദേഹം കുറ്റപ്പെടുത്തി.

കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവന വലിയ രീതിയിൽ കേരളക്കരയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ വിവാ​ദത്തിൽ പ്രതികരണവുമായി സംവിധായകൻ വിനയനും രം​ഗത്ത് എത്തിയിട്ടുണ്ട്. വിഷയത്തിൽ പ്രതികരിക്കാത്ത രാഷ്ട്രീയ നേതാക്കളേയും സംസ്കാരിക നേതാക്കളേയും വിനയൻ വിമർശിച്ചിട്ടുണ്ട്. മാറുമറയ്കാൻ പോലും താഴ്ന്ന ജാതിക്കാരായ സ്ത്രീകൾക്ക് അനുവാദമില്ലാതിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നുവെന്ന് ഓർമിപ്പിച്ച വിനയൻ, പാക്കിസ്ഥാനിൽ രണ്ടു തവണ പ്രധാനമന്ത്രിയായിരുന്ന ബെനസിർ ഭൂട്ടായുടെയും ഇന്തോനേഷ്യയിലെ ഭരണാധികാരി ആയിരുന്ന സുകർണോ പുത്രിയുടെയും ബംഗ്ളാ ദേശിനെ നയിച്ച ഖാലിദ സിയയുടെയും ഷേഖ് ഹസീന എന്നിവരുടെ ഫോട്ടോകളും പങ്കിട്ടു.

വിനയന്റെ വാക്കുകൾ ഇങ്ങനെ

സ്ത്രീകൾ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടവരാണന്നും .. അവർ പ്രദർശന വസ്തു ആകരുതെന്നും ഒക്കെ അങ്ങേയറ്റം പരിഹാസ്യവും നിന്ദ്യവുമായ പ്രസ്താവനകൾ നടത്തുന്ന മത നേതാക്കൾക്ക് കൃത്യമായ മറുപടി പറയാൻ പോലും ഭയക്കുന്ന ചില രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പുംഗവവൻമാരും നമ്മുടെ നാട്ടിലുണ്ട്. കഷ്ടമാണ് ഇവരുടെ കാര്യം..

മാറുമറയ്കാൻ പോലും താഴ്ന്ന ജാതിക്കാരായ സ്ത്രീകൾക്ക് അനുവാദമില്ലാതിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. അതു പത്തൊമ്പതാം നൂറ്റാണ്ടിലും അതിനു മുൻപും ആയിരുന്നു..

നിരവധി നവോത്ഥാന നായകൻമാർ പൊരുതി നേടിയ പുരോഗമന പ്രസ്ഥാനത്തെയും ജീവിത രീതിയേയും പിന്നോട്ടടിപ്പിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുന്നത് ആരായാലും എന്തിന്റെ പേരിലായാലും അനുവദിച്ചു കൂടാ…

ഞങ്ങൾ പറഞ്ഞത് മുസ്ലീം സ്ത്രീകളോടാണന്നു പറഞ്ഞ് ഇപ്പോഴത്തെ വിവാദത്തെ പ്രതിരോധിക്കുന്ന സുഹൃത്തുക്കൾ താഴെ കൊടുത്തിരിക്കുന്ന സ്ത്രീ രത്നങ്ങളുടെ ചിത്രങ്ങൾ ഒന്നു ശ്രദ്ധിക്കു…

ഇവരെല്ലാം ഓരോ രാജ്യങ്ങളെ നയിച്ച ഭരണാധികാരികൾ ആണ്..അതും മുസ്ലീം ഭുരിപക്ഷ രാജ്യങ്ങളിൽ…പാക്കിസ്ഥാനിൽ രണ്ടു തവണ പ്രധാനമന്ത്രിയായിരുന്ന ബെനസിർ ഭൂട്ടായുടെയും ഇന്തോനേഷ്യയിലെ ഭരണാധികാരി ആയിരുന്ന സുകർണോ പുത്രിയുടെയും ബംഗ്ളാ ദേശിനെ നയിച്ച ഖാലിദ സിയയുടെയും ഷേഖ് ഹസീന എന്നിവരുടെയും ചിത്രങ്ങളാണവ. ഇനിയും വിവിധ രാജ്യങ്ങളെ നയിച്ച അര ഡസനോളം മുസ്ലീം വനിതകളെ പരിചയപ്പെടുത്താൻ കഴിയും.. കൂടുതലൊന്നും പറയുന്നില്ല… നിർത്തുന്നു…

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഓരോ കോണിലും ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്; ആകാംഷ ഉയർത്തി 'ആരം', റിലീസ് തിയതി എത്തി
ചലച്ചിത്രോത്സവങ്ങളില്‍ പുരസ്‍കാരവഴിയേ 'മലവാഴി'; തിയറ്റര്‍ റിലീസിന് തയ്യാറെടുത്ത് ചിത്രം