'ഇത് കാവ്യനീതിയുടെ കാലം, പൊയ്മുഖങ്ങൾക്കിത് കഷ്ട കാലം..'; പ്രതികരിച്ച് വിനയൻ

Published : Apr 01, 2026, 09:53 PM IST
Vinayan and Ranjith

Synopsis

വിനയൻ 'പൊയ്മുഖങ്ങൾക്കിത് കഷ്ടകാലം' എന്ന് ഫേസ്ബുക്കിൽ കവിതാ രൂപത്തിൽ പ്രതികരിച്ചു. Vinayan reacts on Ranjith's sexual assault case.

പുതിയ സിനിമയുടെ സെറ്റിൽ വച്ച് നടിയോട് ലൈംഗികാതിക്രമം നടത്തിയത്തിന്റെ പേരിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പോസ്റ്റ് പങ്കുവച്ച് സംവിധായകൻ വിനയൻ. കവിതയുടെ രൂപത്തിലാണ് വിനയൻ തന്റെ പ്രതികരണം ഫേസ്‌ബുക്കിൽ കുറിച്ചത്. 'പൊയ്മുഖങ്ങൾക്കിതു കഷ്ട കാലം' എന്നാണ വിനയൻ പറയുന്നത്. നേരത്തെ ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന സമയത്ത് രഞ്ജിത്തിനെതിരെ വന്ന ലൈംഗികാതിക്രമ പരാതിയിലും വിനയൻ പ്രതികരിച്ചിരുന്നു.

'ഇതു കാവ്യ നീതിയുടെ കാലം, 

കണ്ടകശനി മാറിയ സത്യം 

കരുത്തായി മാറുന്ന കാലം 

പുകഴ്ത്തുപാട്ടുകൾക്ക് 

ശ്രുതിപിഴച്ചോരു കാലം 

പൊയ്മുഖങ്ങൾക്കിതു കഷ്ട കാലം'

എന്നായിരുന്നു വിനയൻ കുറിച്ചത്. രഞ്ജിത്തിന്റെ പേരോ മറ്റോ സൂചിപ്പിച്ചിട്ടില്ലെങ്കിലും കമന്റ് ബോക്സിൽ നിരവധി പേർ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണം രേഖപ്പെടുത്തുന്നുണ്ട്. അതേസമയം, ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ ഈ മാസം ജനുവരിയിൽ യുവനടിക്ക് നേരെ കാരവന് ഉള്ളിൽ രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. 

മാനസികാഘാതത്തിലായ നടി കഴിഞ്ഞ ആഴ്ചയാണ് പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. തുടർന്ന് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷം ആയിരുന്നു ഇന്നലെ രാത്രി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷൂട്ടിംഗ് സൈറ്റിൽ ഉണ്ടായിരുന്ന മറ്റ് ചലച്ചിത്ര പ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്യും. റിമാന്റ് ചെയ്ത രഞ്ജിത്ത് എറണാകുളം സബ് ജയിലിൽ തുടരും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അവർക്ക് ശരിക്കും പേടി തോന്നി, എന്റെ ആ വശം അവരിതുവരെ കണ്ടിട്ടില്ല..'; ആ കഥാപാത്രത്തെ കുറിച്ച് സെറിൻ ഷിഹാബ്
മലയാളത്തിന്റെ മഹാനടന്മാർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'പേട്രിയറ്റ്' ആഗോള റിലീസ് മെയ് 1ന്