
ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ഡിസ്കോ' യിലെ ആദ്യ ഗാനം പുറത്തിറങ്ങി. “ഇതിന്നോ ആദാമേ..” എന്നാരംഭിക്കുന്ന, മണികണ്ഠൻ അയ്യപ്പ ഈണം പകർന്ന ഈ ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത് സുഹൈൽ കോയയും ലെമയും ചേർന്നാണ്. ഒരേ സമയം മാർഗംകളിപ്പാട്ടിൻ്റെ താളവും റാപ്പിൻ്റെ ബീറ്റുമുള്ള ഒരു ഡാൻസ് നമ്പറായാണ് ഈ ഗാനം മണികണ്ഠൻ അയ്യപ്പ ഒരുക്കിയിരിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ഹിംന ഹിളാരി, ഹിനിത ഹിളാരി, നൗഷാദ് തൃശ്ശൂർ, മണികണ്ഠൻ അയ്യപ്പ, റോക്കി ഫുവോക്കോ എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ മിക്സിംങ്ങും മാസ്റ്ററിംങ്ങും അബിൻ പോൾ നിർവ്വഹിച്ചിരിക്കുന്നു.
ഉല്ലാസ് ചെമ്പൻ്റെ സഹോദരനും നടനും രചയിതാവുമായ ചെമ്പൻ വിനോദ് തിരക്കഥ രചിച്ച ചിത്രം നിർമ്മിക്കുന്നത് ചെമ്പോസ്കി മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ചെമ്പൻ വിനോദ് തന്നെയാണ്. അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് ജോസ് എഴുതുന്ന സിനിമയിൽ ആൻ്റണി വർഗീസ് പെപ്പെ ഒരു പ്രധാനവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ചെമ്പൻ വിനോദ് ജോസ്, ദേവ് മോഹൻ, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, ഫെമിന ജോർജ്, കല്യാണി അനിൽ (സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ), മീര വാസുദേവൻ, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മികച്ച സാങ്കേതികനിരയാണ് ഡിസ്കോ എന്ന ചിത്രത്തിനായി അണിനിരക്കുന്നത്. ഛായാഗ്രഹണം: അർമോ, സംഗീതം: മണികണ്ഠൻ അയ്യപ്പ, എഡിറ്റർ: രോഹിത് വി.എസ് വാരിയത്ത്, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ കിംഗ്സൺ, കോസ്റ്റ്യൂംസ്: മെൽവി ജെ, കളറിസ്റ്റ്: അശ്വത് സ്വാമിനാഥൻ, സൗണ്ട് ഡിസൈനർ: ആർ കണ്ണദാസൻ, സൗണ്ട് മിക്സ്: കണ്ണൻ ഗണപത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ്: മനീഷ് ഭാർഗവൻ, വിഎഫ്എക്സ്: ഐഡൻ്റ് വിഎഫ് എക്സ് ലാബ്സ്, സ്റ്റിൽസ്: ബോയ്ക്, ഡിസൈൻസ്: കൃഷ്ണപ്രസാദ്, മാർക്കറ്റിംഗ് & വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻ്റ് എൽ.എൽ.പി, പി.ആർ.ഒ: ഹെയിൻസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ