വൈൽഡ് ലുക്കിൽ ഞെട്ടിച്ച് ദേവ് മോഹൻ; ഉല്ലാസ് ചെമ്പൻ ചിത്രം 'ഡിസ്കോ'യുടെ ക്യാരക്ടർ ലുക്ക് പുറത്ത്!

Published : Oct 09, 2026, 08:03 PM IST
Disco Movie

Synopsis

ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന പുതിയ മലയാള ചിത്രമാണ് 'ഡിസ്കോ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നായകൻ ദേവ് മോഹൻ തികച്ചും വ്യത്യസ്തമായ ഒരു ബോൾഡ് ഗെറ്റപ്പിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിൽ ഇതുവരെ ഒരു നായകനടനും മുതിരാത്ത വൈൽഡ് ബോൾഡ് ക്യാരക്ടർ ലുക്കിൽ ഞെട്ടിച്ച് ദേവ് മോഹൻ. 'ഡിസ്കോ' എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററിൽ ഇതു വരെ കാണാത്ത ഒരു ദേവ് മോഹനെയാണ് കാണാനാവുന്നത്. ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിക്കഴിഞ്ഞു.

ഒരു കറുത്ത മോട്ടോർസൈക്കിളിന് മുകളിലിരുന്ന് തോക്ക് ചൂണ്ടിനിൽക്കുന്ന രീതിയിലാണ് പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ നിന്ന് തികച്ചും വ്യതിചലിച്ച്, ചുവന്ന അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ടുള്ള താരത്തിന്റെ ഗെറ്റപ്പ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. നീട്ടി വളർത്തിയ താടിയും മുടിയും, തലയിൽ കെട്ടിയ ബാൻഡാനയും, കണ്ണുകളിലെ തീക്ഷ്ണതയും കഥാപാത്രത്തിന്റെ പരുക്കൻ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്.

ആദ്യ ചിത്രം മുതൽ തന്നെ കഥാപാത്രത്തിൻ്റെ രൂപത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരികയും തൻ്റെ അർപ്പണബോധത്തിലൂടെ ഏറെ പ്രശംസ പിടിച്ച് പറ്റുകയും ചെയ്ത താരമാണ് ദേവ് മോഹൻ. 'സൂഫിയും സുജാതയിലും' പ്രണയാർദ്രമായ സൂഫി കഥാപാത്രമായിരുന്നെകിൽ വ്യത്യസ്തമായ റിയലിസ്റ്റിക്കായ വിൻ്റേജ് ലുക്കിലാണ് ഈ വർഷം പുറത്തിങ്ങിയ 'അനന്തൻകാടിൽ' അദ്ദേഹമെത്തിയത്.

'ഡിസ്കോ' എന്നെഴുതിയ അക്ഷരങ്ങൾക്കിടയിൽ ഒരു തോക്കിന്റെ രൂപം ഉൾപ്പെടുത്തിയിരിക്കുന്നത് ചിത്രത്തിന്റെ ഴോണറിനെക്കുറിച്ചുള്ള ആകാംക്ഷ വർദ്ധിപ്പിക്കുന്നു. ചെമ്പൻ വിനോദ് ജോസും അഹമ്മദ് ഗോൽച്ചനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ അണിയറയിൽ പ്രമുഖരായ വലിയൊരു സാങ്കേതിക സംഘമാണ് പ്രവർത്തിക്കുന്നത്. ദേവ് മോഹന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തവും ധീരവുമായ പരീക്ഷണമായിരിക്കും ഈ ചിത്രമെന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന. സിനിമയുടെ ഔദ്യോഗിക റിലീസ് തീയതിയും മറ്റ് വിവരങ്ങളും വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ പുറത്തുവിടും.

അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് ജോസ് എഴുതുന്ന സിനിമയിൽ ആൻ്റണി വർഗീസ് പെപ്പെ പ്രധാനവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ചെമ്പൻ വിനോദ് ജോസ്, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഫെമിന ജോർജ്, കല്യാണി, മീര വാസുദേവൻ, ഗായത്രി സുരേഷ്, സെന്തിൽ കൃഷ്‌ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത് , വിനീത് തട്ടിൽ, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മികച്ച സാങ്കേതികനിരയാണ് ഡിസ്കോ എന്ന ചിത്രത്തിനായി അണിനിരക്കുന്നത്. ഛായാഗ്രഹണം: അർമോ, സംഗീതം: മണികണ്ഠൻ അയ്യപ്പ, എഡിറ്റർ: രോഹിത് വി.എസ് വാരിയത്ത്, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ കിംഗ്സൺ, കോസ്റ്റ്യൂംസ്: മെൽവി ജെ, കളറിസ്റ്റ്: അശ്വത് സ്വാമിനാഥൻ, സൗണ്ട് ഡിസൈനർ: ആർ കണ്ണദാസൻ, സൗണ്ട് മിക്സ്: കണ്ണൻ ഗണപത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ്: മനീഷ് ഭാർഗവൻ, വിഎഫ്എക്സ്: ഐഡൻ്റ് വിഎഫ് എക്സ് ലാബ്സ്, സ്റ്റിൽസ്: ബോയ്ക്, ഡിസൈൻസ്: കൃഷ്ണപ്രസാദ്, പി.ആർ.ഒ: ഹെയ്ൻസ്, വിഷ്വൽ പ്രൊമോഷൻസ്: സ്‌നേക്ക്പ്ലാൻ്റ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നാനി ചിത്രം 'ദി പാരഡൈസ്' മുന്നേറുന്നു; ചിത്രത്തിലെ പുതിയ ഗാനം പുറത്ത്
പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് ഒക്ടോബർ 22 ന്