'ഇതിൽ നിന്നും എന്ത് സുഖമാണ് കിട്ടുന്നത്? ദയവായി തെറ്റിദ്ധരിപ്പിക്കാതിരിക്കുക'; പ്രതികരിച്ച് ഡിവൈൻ

Published : Oct 17, 2026, 03:07 PM IST
Devine Clara Don

Synopsis

വേദനാജനകമായ ഭൂതകാലമുള്ള ആളുടെ ജീവിതത്തിലേക്ക് എത്തുമ്പോൾ നമ്മള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എങ്ങനെയാണ് തരണം ചെയ്യുകയെന്ന് കഴിഞ്ഞ വീഡിയോയിൽ ഡിവൈൻ പറഞ്ഞിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതയായ വ്യക്തിയാണ് ഡിവൈൻ ക്ലാര ഡോൺ. നടി ഡിംപിള്‍ റോസിന്റെ സഹോദരൻ ഡോൺ ടോണിയുമായുള്ള വിവാഹത്തോടെയാണ് ഡിവൈൻ ശ്രദ്ധയാകര്‍ഷിക്കുന്നത്. നടി മേഘ്ന വിൻസെന്റ് ആയിരുന്നു ഡോണിന്റെ ആദ്യഭാര്യ. ഇരുവരും പിന്നീട് വേർപിരിയുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ‍ഡിവൈൻ വീട്ടിലെ പല വിശേഷങ്ങളും വീഡിയോകളിലൂടെ പങ്കുവെക്കാറുണ്ട്. വേദനാജനകമായ ഭൂതകാലമുള്ള ആളുടെ ജീവിതത്തിലേക്ക് എത്തുമ്പോൾ നമ്മള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എങ്ങനെയാണ് തരണം ചെയ്യുകയെന്ന് കഴിഞ്ഞ വീഡിയോയിൽ ഡിവൈൻ പറഞ്ഞിരുന്നു. പലരും തെറ്റിദ്ധരിപ്പിക്കുന്ന തമ്പ്നെയിലുകളും ഫോട്ടോകളും നൽകിയതിന് എതിരെയാണ് ഡിവൈന്റെ പ്രതികരണം.

''ഞാൻ കഴിഞ്ഞ ദിവസം ഒരു വീഡിയോ ഇട്ടിരുന്നു. വേദനാജനകമായ ഭൂതകാലമുള്ള ഒരാളെ വിവാഹം കഴിക്കുമ്പോഴുള്ള വെല്ലുവിളികളെ കുറിച്ചാണ് അതിൽ സംസാരിച്ചത്. മിസ് ലീഡ് ചെയ്യുന്ന തമ്പ് നെയിലുകളും ഫോട്ടോകളും വെച്ച് ചിലർ പോസ്റ്റും വാർത്തയുമിട്ട് കണ്ടു. ദയവ് ചെയ്ത് കുട്ടികളുടെ ഫോട്ടോയൊന്നും അത്തരം തമ്പ് നെയിലുകളിൽ വെക്കാതിരിക്കുക. ചിലരോട് നേരിട്ട് വിളിച്ച് ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എന്റെ ഫോട്ടോ കൊടുത്തോളൂ. പക്ഷേ, തലക്കെട്ടിനായി ഉപയോഗിക്കുന്ന വാക്കുകൾ പലതും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പലതും അസഹനീയമായ ക്യാപ്ഷനുകളാണ്. ഫോട്ടോസ് ഇടുമ്പോൾ പഴയ വെഡ്ഡിങ് ഫോട്ടോസ് കുത്തി കയറ്റി ഇടാതിരിക്കുക. അതിനുള്ള ബോധമെങ്കിലും കാണിക്കുക. പേജിന് വ്യൂസ് ഉണ്ടാക്കാനും ഫോളോവേഴ്സ് വരാനുമാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് അറിയാം. ഒരു സമയം വരെ ഇത്തരം കാര്യങ്ങൾക്ക് ഞാൻ റിയാക്ട് ചെയ്തിട്ടില്ല. സത്യം പറഞ്ഞാൽ സോഷ്യൽമീഡിയിൽ ഫോട്ടോ ഇടാൻ തന്നെ പേടിയാണിപ്പോൾ. ഒരു മയത്തിൽ ‌തമ്പ്നെയിൽ ഇടുക. ഇതിൽ നിന്നും എന്ത് സുഖമാണ് കിട്ടുന്നത്?'', എന്നാണ് ഡിവൈൻ വീഡിയോയിൽ ചോദിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

യുവസംവിധായകൻ ബെൽരാജ് കളരിക്കൽ അന്തരിച്ചു; വിയോഗം ആദ്യ വെബ് സീരീസ് 'കാപ്പി സ്‌ക്വാഡ്' റിലീസായതിന് പിന്നാലെ
പ്രശസ്‍ത സംഗീത സംവിധായകന്‍ ദേവ അന്തരിച്ചു