അന്നും ഇന്നും മാറ്റമില്ല, അരങ്ങേറ്റത്തിന്റെ ഓര്‍മ്മകളുമായി ദിവ്യാ ഉണ്ണി

Web Desk   | Asianet News
Published : May 14, 2020, 03:51 PM IST
അന്നും ഇന്നും മാറ്റമില്ല, അരങ്ങേറ്റത്തിന്റെ ഓര്‍മ്മകളുമായി ദിവ്യാ ഉണ്ണി

Synopsis

പൊന്നേത്ത് ഭഗവതി ക്ഷേത്രത്തില്‍ നാലാം ക്ലാസ്സില്‍ അരങ്ങേറ്റം നടത്തിയപ്പോഴുള്ള ഫോട്ടോയുമാണ് ദിവ്യാ ഉണ്ണി ഷെയര്‍ ചെയ്‍തത്.  

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ദിവ്യാ ഉണ്ണി. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം കവര്‍ന്ന ദിവ്യാ ഉണ്ണി നൃത്തത്തിലും ശ്രദ്ധേയയാണ്. ദിവ്യാ ഉണ്ണിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലത്തെയും ഏറ്റവും ഒടുവിലത്തെയും നൃത്ത രംഗത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് ദിവ്യാ ഉണ്ണി. അന്നും ഇന്നും എന്ന് പറഞ്ഞാണ് ദിവ്യാ ഉണ്ണി ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

പൊന്നേത്ത് ഭഗവതി ക്ഷേത്രത്തില്‍ നാലാം ക്ലാസ്സില്‍ അരങ്ങേറ്റം നടത്തിയപ്പോഴുള്ള ഫോട്ടോ. അടുത്തിടെ സൂര്യ ഫെസ്റ്റിവലില്‍ നിന്നുള്ള ഫോട്ടോ. മഞ്ഞ നിറത്തോടുള്ള അമ്മയുടെ സ്‍നേഹം അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നുവെന്ന് മനസ്സിലാക്കാം. തന്റെ എല്ലാ കോസ്റ്റ്യൂംസും അമ്മയാണ് ഒരുക്കുന്നത് എന്നും ദിവ്യാ ഉണ്ണി പറയുന്നു. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍