മനോഹരവുമായ കാര്യങ്ങൾ കാണാനോ സ്‍പർശിക്കാനോ കഴിയില്ല, അവ അനുഭവിച്ചറിയണം; ഫോട്ടോ പങ്കുവച്ച് ദിവ്യാ ഉണ്ണി

Web Desk   | Asianet News
Published : Dec 27, 2019, 04:06 PM IST
മനോഹരവുമായ കാര്യങ്ങൾ കാണാനോ സ്‍പർശിക്കാനോ കഴിയില്ല, അവ അനുഭവിച്ചറിയണം; ഫോട്ടോ പങ്കുവച്ച് ദിവ്യാ ഉണ്ണി

Synopsis

ഹെലര്‍ കെല്ലറുടെ ഒരു വാചകവും ഫോട്ടോയോടൊപ്പം ദിവ്യാ ഉണ്ണി എഴുതിയിരിക്കുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ദിവ്യാ ഉണ്ണി. മലയാളത്തില്‍ ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളായി എത്തിയ ദിവ്യാ ഉണ്ണിക്ക് ഇന്നും ആരാധകരുണ്ട്. ദിവ്യാ ഉണ്ണിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഗര്‍ഭിണിയായിട്ടുള്ള ദിവ്യാ ഉണ്ണിയുടെ പുതിയ ഫോട്ടോയ്‍ക്ക് നിരവധി പേരാണ് ആശംസകള്‍ നേരുന്നത്. ഹ്യൂസ്റ്റണില്‍ നിന്നുള്ള ഫോട്ടോയാണ് ദിവ്യാ ഉണ്ണി ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഹെലര്‍ കെല്ലറുടെ ഒരു വാചകവും ഫോട്ടോയോടൊപ്പം ദിവ്യാ ഉണ്ണി എഴുതിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവുമായ കാര്യങ്ങൾ കാണാനോ സ്‍പർശിക്കാനോ കഴിയില്ല - അവ അനുഭവിച്ചറിയണം- ഹെലര്‍ കെല്ലര്‍ എന്നാണ് ദിവ്യാ ഉണ്ണി എഴുതിയിരിക്കുന്നത്. മുമ്പ് ദിവ്യാ ഉണ്ണി വളകാപ്പിന്റെ ഫോട്ടോകള്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ എഞ്ചിനീയറായ അരുണ്‍ കുമാറാണ് ഭര്‍ത്താവ്. അമ്മയാകുന്ന സന്തോഷം പങ്കുവച്ച ദിവ്യാ ഉണ്ണിക്ക് ആശംസകളുമായി ആരാധകരും രംഗത്ത് എത്തി.  അമ്മയ്ക്കും മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ ദിവ്യ ഉണ്ണി പങ്കുവച്ചത്. 2017ലായിരുന്നു ദിവ്യ ഉണ്ണി ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയത്. ആദ്യ വിവാഹത്തിലെ രണ്ട് മക്കളും ദിവ്യ ഉണ്ണിക്കൊപ്പമാണ്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍