ദിയയുടെ ജീവനക്കാരികൾ പണം തട്ടിയെന്ന കേസിൽ നിർണായകം, ബാങ്ക് രേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസിന്

Published : Jun 09, 2025, 12:45 PM IST
krishnakumar and diya

Synopsis

വിശദമായ പരിശോധനക്ക് ശേഷം മാത്രമേ പൊലീസ് മറ്റ് നടപടികളിലേക്ക് കടക്കൂകയുള്ളു. 

തിരുവനന്തപുരം : ജീവനക്കാരികൾ പണം തട്ടിയെടുത്തെന്ന നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ കേസിൽ ബാങ്ക് വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ദിയയുടെയും ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെയും അക്കൗണ്ട് വിവരങ്ങളാണ് ശേഖരിച്ചത്. രണ്ടും പൊലീസ് പരിശോധിക്കുകയാണ്. തട്ടിക്കൊണ്ടു പോയെന്ന ജീവനക്കാരികളുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. വിശദമായ പരിശോധനക്ക് ശേഷം മാത്രമേ പൊലീസ് മറ്റ് നടപടികളിലേക്ക് കടക്കൂകയുള്ളു.

ജീവനക്കാരികൾ 69 ലക്ഷം തട്ടിയെടുത്തെന്ന പരാതിയും കൃഷ്ണകുമാറും ദിയയും തട്ടിക്കൊണ്ടുപോയെന്ന ജീവനക്കാരികളുടെ പരാതിയുമാണ് പൊലീസ് അന്വേഷിക്കുന്നത്. പണം തിരിമറി നടന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പക്ഷെ 69 ലക്ഷം നഷ്ടമായിട്ടുണ്ടോ എന്നതടക്കം പരിശോധിക്കണം. ദിയയുടെയും ജീവനക്കാരികളുടയും അക്കൗണ്ടുകൾ വഴിയുള്ള പണമിടപാട് വിശദമായി പരിശോധിച്ചാൽ മാത്രമേ ഇതിൽ വ്യക്തതയുണ്ടാകൂ. അതാണ് പൊലീസ് അക്കൌണ്ട് വിവരങ്ങൾ ശേഖരിച്ചത്.

തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ നഗരത്തിലെ സിസിടിവികൾ പൊലീസ് പരിശോധിക്കുകയായിരുന്നു. പണം തിരിമറി നടത്തിയെന്ന ജീവനക്കാരികൾ സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു പുറത്തുവിട്ടിരുന്നു. പക്ഷെ ദിയ നികുതി വെട്ടിക്കാൻ പണം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ജീവനക്കാരുടെ വാദം. ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് എട്ടുലക്ഷം കൊടുത്തതെന്നും ഇവർ പറയുന്നു. പക്ഷെ ദിയ കൃത്യമായി നികുതി അടച്ചതിന്റെ വിവരങ്ങളുണ്ടെന്നിരിക്കെ ഉന്നയിച്ച ആരോപണങ്ങൾക്ക് ജീവനക്കാർ തെളിവ് നൽകണമെന്ന് കൃഷ്ണകുമാർ വാർത്താ സമ്മേളനത്തിലും ആവശ്യപ്പെടുന്നു. പണം നഷ്ടമായതിൽ പൊലീസിന് അറിയിക്കാതെ ജീവനക്കാരെ വിളിച്ചുവരുത്തിയത് ശരിയായില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. പരാതി കൊടുക്കരുതെന്ന് ആഘട്ടത്തിൽ ജീവനക്കാർ ആവശ്യപ്പെട്ടത് കൊണ്ടായിരുന്നു ഫ്ലാറ്റിലേക്ക് വിളിച്ചതെന്നും ഇത് തട്ടിക്കൊണ്ട് പോകലല്ലെന്നും കൃഷ്കകുമാർ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും