ജനനായകനു ശേഷം എച്ച് വിനോദിന്റെ സംവിധാനത്തില്‍ ധനുഷ്

Published : Jun 09, 2025, 11:19 AM IST
H Vinod and Dhanush

Synopsis

എച്ച് വിനോദിന്റെ സംവിധാനത്തില്‍ ധനുഷ്.

സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കുന്ന ഒരു താരമാണ് ധനുഷ്. അതിനാല്‍ ധനുഷ് നായകനാകുന്ന ഓരോ സിനിമയും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. എച്ച് വിനോദിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ ധനുഷ് നായകനായേക്കും എന്ന റിപ്പോര്‍ട്ടും ചര്‍ച്ചയാകുകയാണ്. വിജയ് നായകനാകുന്ന ജനനായകനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് എച്ച് വിനോദ് ധനുഷിനെ നായകനാക്കുക എന്ന പ്രത്യേകതയുമുണ്ട്.

ധനുഷ് വീണ്ടും സംവിധായകനായി എത്തുന്ന ചിത്രം ഇഡ്‍ലി കടൈയാണ്. ധനുഷ് നായകനായും ചിത്രത്തില്‍ എത്തുന്നു.നിത്യാ മേനനനാണ് ചിത്രത്തിലെ നായിക. ഇഡ്‍ലി കടൈയുടെ ഒടിടി റൈറ്റ്‍സ് 45 കോടിക്ക് നെറ്റ്ഫ്ലിക്സ് നേടി എന്നാണ് പുതിയ റിപ്പോര്‍ട്ട്.ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഇഡ്‍ലി കടൈ പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കി, ആക്ഷന്‍ പി സി സ്റ്റണ്ട്സ്, കൊറിയോഗ്രഫി ബാബ ഭാസ്കര്‍, വസ്ത്രാലങ്കാരം കാവ്യ ശ്രീറാം, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡി, മേക്കപ്പ് ബി രാജ, സ്റ്റില്‍സ് തേനി മുരുകന്‍, പബ്ലിസിറ്റി ഡിസൈന്‍ കപിലന്‍, പിആര്‍ഒ റിയാസ് കെ അഹമ്മദ് എന്നിവരാണ്. നടൻ ധനുഷിന്റെ സംവിധാനത്തില്‍ ഒടുവിലെത്തിയ ചിത്രം നിലാവുക്ക് എൻമേല്‍ എന്നടി കോപം ആണ്.

തമിഴകത്തിന്റെ ധനുഷ് നായകനായി ഒടുവില്‍ വന്നത് രായനാണ്. ആഗോളതലത്തില്‍ ധനുഷിന്റെ രായൻ  150 കോടിയില്‍ അധിക നേടിയിരുന്നു. രായൻ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയപ്പോഴും വൻ പ്രതികരണമാണ് ലഭിച്ചിരുന്നത്. ഞെട്ടിക്കുന്ന പ്രകടനം ധനുഷ് നടത്തിയതായി ഒടിടിയില്‍ കണ്ടവര്‍ അഭിപ്രായപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്.

ധനുഷിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമായി രായൻ മാറിയിരിക്കുന്നു എന്നുമാണ് റിപ്പോര്‍ട്ട്. ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടൻ ധനുഷ് പ്രിയങ്കരനായിരിക്കുന്നത് . സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ധനുഷ് ആണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ കാളിദാസ് ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി എത്തുമ്പോള്‍ പ്രിയ നടൻ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ, എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തിയത് എന്നതും ആകര്‍ഷണീയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇങ്ങനെയൊരു ക്ലൈമാക്സ് ആദ്യം, ഞാൻ മാരുതിയുടെ ആരാധകനായി'എന്ന് പ്രഭാസ്; 'രാജാസാബ്' ജനുവരി 9ന്
ഒടിടിയില്‍ ന്യൂഇയര്‍ ഫെസ്റ്റിവല്‍! കാണാം ഈ മലയാള സിനിമകള്‍