ദിയ കൃഷ്‍ണകുമാറിന്റെ ഫോട്ടോയ്‍ക്ക് സഹോദരിയുടെ രസികൻ കമന്റ്; ചര്‍ച്ചയാക്കി ആരാധകര്‍

Web Desk   | Asianet News
Published : May 18, 2020, 12:10 PM IST
ദിയ കൃഷ്‍ണകുമാറിന്റെ ഫോട്ടോയ്‍ക്ക് സഹോദരിയുടെ രസികൻ കമന്റ്; ചര്‍ച്ചയാക്കി ആരാധകര്‍

Synopsis

ദിയ കൃഷ്‍ണകുമാറിന്റെ ഫോട്ടോയ്‍ക്ക് ഇഷാനി കൃഷ്‍ണകുമാര്‍ എഴുതിയ കമന്റ് ചര്‍ച്ചയാക്കി ആരാധകര്‍.

മലയാള പ്രേക്ഷകരുടെ ഇഷ്‍ടപ്പെട്ട താരകുടുംബമാണ് സിന്ധു കൃഷ്‍ണകുമാര്‍- കൃഷ്‍ണകുമാര്‍ ദമ്പതിമാരുടെ. നടിയെന്ന നിലയില്‍ ശ്രദ്ധേയയായ അഹാന കൃഷ്‍ണകുമാര്‍ ഉള്‍പ്പടെയുള്ളതാണ് ഇവരുടെ കുടുംബം. ഇവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. കൃഷ്‍ണകുമാറിന്റെ മകള്‍ ദിയ കൃഷ്‍ണകുമാര്‍ ഒരു ചിരി രംഗം ക്രിയേറ്റ് ചെയ്‍തത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ദിയ കൃഷ്‍ണകുമാറിന്റെ ഫോട്ടോയ്‍ക്ക് സഹോദരി ഇഷാനി കൃഷ്‍ണകുമാര്‍ എഴുതിയ കമന്റ് ആണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

ദിയ കൃഷ്‍ണകുമാര്‍ ഒരു ഫോട്ടോ ഷെയര്‍ ചെയ്യുകയായിരുന്നു. മനോഹരമായ ഓര്‍മ്മകളുള്ള രാത്രി എന്ന് പറഞ്ഞാണ് ബാംഗ്ലൂരില്‍ വെച്ചുള്ള ഒരു ഫോട്ടോ ദിയ കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തത്. ഒട്ടേറെ ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തി. അതില്‍ സഹോദരി ഇഷാനി കൃഷ്‍ണകുമാര്‍ എഴുതിയ കമന്റ് രസകരമായിരുന്നു. ഇനി എന്നാണ് എന്റെ ചെരുപ്പകള്‍ ബാംഗ്ലൂരില്‍ ട്രിപ്പ് പോകുകയെന്ന് അറിയില്ല എന്നാണ് ഇഷാനി കൃഷ്‍ണകുമാര്‍ കമന്റ് ചെയ്‍തത്. അതായത് തന്റെ ചെരിപ്പാണ് ദിയ കൃഷ്‍ണകുമാര്‍ ഇട്ടിരിക്കുന്നത് എന്നാണ് ഇഷാനി കൃഷ്‍ണകുമാര്‍ ഉദ്ദേശിച്ചത്.

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്