
പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനത പാര്‍ട്ടി ദില്ലിയില്‍ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടത് ഇന്നലെയാണ്. സിജെപിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളും യുവാക്കളും പാര്‍ലമെന്‍റിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ഇടപെടലോടെ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇപ്പോഴിതാ സമരത്തില്‍ പങ്കെടുത്ത അനുഭവം പങ്കുവെക്കുകയാണ് ബിഗ് ബോസ് മലയാളം മുന്‍ മത്സരാര്‍ഥിയായ ദിയ സന. പ്രതിഷേധക്കാരുടെ ജീവന് പോലും ഗ്യാരന്‍റി ഇല്ലാത്ത തരത്തിലാണ് ദില്ലി പൊലീസിന്‍റെ പെരുമാറ്റമെന്ന് ദിയ സന പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോകളിലൂടെയാണ് ദിയ സനയുടെ പ്രതികരണം.
“ഞാനിപ്പോള്‍ ദില്ലിയിലാണ് ഉള്ളത്. വളരെ സങ്കടകരമായ ഒരു അവസ്ഥയിലാണ് ഞാന്‍ സംസാരിക്കുന്നത്. എങ്ങനെ പറയണമെന്നൊന്നും എനിക്ക് അറിയില്ല. ഞാന്‍ ഈ സമരത്തില്‍ പങ്കെടുക്കാനായിട്ട് വന്നതാണ്. സമരത്തില്‍ പങ്കെടുക്കുന്ന സമയത്ത് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും തോക്ക് വെക്കുകയും ഒക്കെ ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടായി. കുറേ കെമിക്കലുകളൊക്കെ മനുഷ്യരുടെ ശരീരത്തിലേക്ക് പ്രയോഗിക്കുന്നുണ്ട്. ചൊറിയുന്നു, ദേഹമാസകലം നീറുന്നു, രണ്ട് മൂന്ന് വട്ടം കുളിച്ചിട്ടൊന്നും അത് പോകുന്നില്ല. ഇവിടുത്തെ പൊലീസ് ഗുണ്ടകളായിട്ടാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. മനുഷ്യരെയൊക്കെ ഉപദ്രവിക്കുകയാണ്. വല്ലൊത്തൊരു അവസ്ഥയാണ്”, ദിയ സന പറയുന്നു.
“വളരെ സമാധാനപരമായിട്ട് തന്നെയാണ് സമരം നടത്തിക്കൊണ്ടിരിക്കുന്നത്. മുദ്രാവാക്യം വിളിക്കുന്നതല്ലാതെ സമരത്തില്‍ പങ്കെടുക്കുന്ന ഒരാളും ഒരു അക്രമവും കാണിച്ചിട്ടില്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല പൊലീസുകാര്‍ ഇങ്ങനെ അക്രമം കാട്ടുന്നത്. എന്താണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസിലാവുന്നില്ല. എത്ര മനുഷ്യരാണ് നിരാഹാരം കിടക്കുന്നതെന്ന് അറിയാമോ? സങ്കടകരമാണ് ഇവിടുത്തെ അവസ്ഥ. ഒരു ആവശ്യമാണ് ഈ സര്‍ക്കാരിനോട് ഉന്നയിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ മനുഷ്യരോട് കാണിക്കുന്ന വലിയ വൃത്തികേടാണ് ഇത്. മനുഷ്യന്‍റെ ജീവന് ഒരു രീതിയിലുള്ള ഗ്യാരന്‍റിയും ഇല്ലാതെയാണ് മനുഷ്യരോട് ഇവിടുത്തെ സര്‍ക്കാരും പൊലീസും പെരുമാറുന്നത്. ഗുണ്ടാ പൊലീസ് ആണിത്”, ദിയ സന പറഞ്ഞവസാനിപ്പിക്കുന്നു. ബിഗ് ബോസ് മുന്‍ താരം രഞ്ജിനി ഹരിദാസും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജന്തര്‍ മന്തറില്‍ എത്തിയിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ