വിഷ്ണു വിശാൽ - ഐശ്വര്യ ലക്ഷ്മി ടീമിന്റെ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഗാട്ട കുസ്തി 2’ യിലെ "തങ്ക മകളേ" വീഡിയോ ഗാനം പുറത്ത്

Published : Jul 21, 2026, 10:04 AM IST
Vishnu Vishal

Synopsis

വിഷ്‍ണു വിശാല്‍ നായകനായ ചിത്രം.

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ " തങ്ക മകളേ" എന്ന സൂപ്പർ ഹിറ്റ് ഗാനത്തിൻ്റെ വീഡിയോ പുറത്ത്. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് ശ്വേത മോഹൻ ആണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ചിത്രം വമ്പൻ വിജയം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത് E4 എൻ്റർടെയിൻമെൻ്റ്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

വളരെ വൈകാരികമായ ദൃശ്യങ്ങൾ ഉൾപ്പെടുന്ന, ചിത്രത്തിലെ ഒരു ഗാനമാണ് "തങ്ക മകളേ". അച്ഛൻ, അമ്മ, മകൾ എന്നിവരുടെ മനോഹരവും വൈകാരികവുമായ ബന്ധമാണ് ഈ മെലഡിയുടെ ഹൈലൈറ്റ്. കുടുംബ ബന്ധത്തിൻ്റെ ആഴം കാണിച്ചു തരുന്ന ഈ ഗാനം ഇതിനോടകം പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട്.

ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാൽ എന്നിവരും അവരുടെ മകളും അടങ്ങുന്ന കുടുംബത്തിൽ സംഭവിക്കുന്ന കൗതുകകരവും നാടകീയവുമായ കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം, വിഷ്ണു വിശാലിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിട്ടുണ്ട്. തമിഴ്നാടിന് പുറമേ, കേരളത്തിലെ തിയേറ്ററുകളിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഗുസ്തി രംഗങ്ങൾ, ആക്ഷൻ, ഫാമിലി കോമഡി, ഫാമിലി ഡ്രാമ, ഇമോഷൻ എന്നിവയെല്ലാം കോർത്തിണക്കി, ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഒരു പക്കാ ഫാമിലി എൻ്റർടെയ്നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിൽ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ഇതിൻ്റെ ഹൈലൈറ്റ്. രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നിർമ്മാണം: ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ, കോ പ്രൊഡ്യൂസേഴ്സ് : ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്സേന, ഛായാഗ്രഹണം: കെ.എം. ഭാസ്കരൻ, സംഗീതം: ഷോൺ റോൾഡൻ , എഡിറ്റർ: ഭരത് വിക്രമൻ, ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: രുചി മുനൊത്ത്, സബ്ടൈറ്റിൽ: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനർ : വിയാക്കി, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ : സിദ്ധാർഥ് ശ്രീനിവാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ : ശ്രാവന്തി സായ്‌നാഥ്, പിആർഒ : ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇവിടെ മോഹന്‍ലാല്‍, അവിടെ ഗാംഗുലി! മുടങ്ങിക്കിടന്ന ബി​ഗ് ബോസ് ബം​ഗ്ല നടത്താന്‍ 'ദാദ'
'നിലപാട് പറയാൻ എന്തിന് ഭയക്കണം? ഇവിടെ ഉയർന്ന ചോദ്യങ്ങൾക്ക് ഒരുത്തരം പോലും നൽകുന്നില്ല'; കോക്രോച്ച് പാർട്ടിയുടെ സമരവേദിയിൽ രഞ്ജിനി ഹരിദാസ്