'ജിബൂട്ടി'യുമായി അമിത് ചക്കാലക്കല്‍; മ്യൂസിക് ലോഞ്ചിംഗ് കൊച്ചിയിൽ നടന്നു

Published : Apr 15, 2021, 09:01 PM IST
'ജിബൂട്ടി'യുമായി അമിത് ചക്കാലക്കല്‍; മ്യൂസിക് ലോഞ്ചിംഗ് കൊച്ചിയിൽ നടന്നു

Synopsis

ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിര്‍മിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്. 

അമിത് ചക്കാലയ്ക്കല്‍ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ 'ജിബൂട്ടി' പ്രേക്ഷകരിലേക്ക്. സിനിമയുടെ മ്യൂസിക് ലോഞ്ചിംഗ് കൊച്ചിലെ മെറിഡിയനില്‍ നടന്നു. സണ്ണി വെയ്ന്‍, മേജര്‍ രവി എന്നിവര്‍ ചേര്‍ന്നാണ് ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്. ദിലീഷ് പോത്തന്‍, ജേക്കബ് ഗ്രിഗറി, ബിജു സോപാനം തുടങ്ങി മലയാള ചലച്ചിത്രരംഗത്തെ ഒട്ടനവധി പ്രമുഖ താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. മ്യൂസിക് ലോഞ്ചിനൊപ്പം വേദിയില്‍ ബ്ലൂഹില്‍ ഫിലിംസിന്റെയും ബ്ലൂഹില്‍ മ്യൂസിക് കമ്പനിയുടെയും ലോഗോ പ്രകാശനം പ്രൊഡ്യൂസര്‍ ഗുഡ്‌വിൽ ജോബി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.

ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിര്‍മിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കുന്നു. തിരക്കഥ, സംഭാഷണം അഫ്‌സല്‍ അബ്ദുള്‍ ലത്തീഫ് & എസ്. ജെ. സിനു, ചിത്രസംയോജനം സംജിത് മുഹമ്മദ്, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, തോമസ് പി.മാത്യു, ആര്‍ട്ട് സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റില്‍സ് രാംദാസ് മതൂര്‍, സ്റ്റണ്ട്‌സ് വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫ്രിദ സോമനായി രജിഷ വിജയൻ; 'മസ്തിഷ്ക മരണം' ഫെബ്രുവരി 27 മുതൽ തിയേറ്ററുകളിൽ
ആക്ഷൻ പറഞ്ഞതും മരണമാസ് പ്രകടനം ! അടിമുടി രജനി-കമൽ ഷോ വന്ന വഴി ഇതാ..