ബാബു ആന്‍റണി ഇനി പൊലീസ് വേഷത്തില്‍; 'ഡിഎന്‍എ' പൂര്‍ത്തിയായി

Published : Aug 27, 2023, 03:23 PM IST
ബാബു ആന്‍റണി ഇനി പൊലീസ് വേഷത്തില്‍; 'ഡിഎന്‍എ' പൂര്‍ത്തിയായി

Synopsis

അര ഡസനോളം മികച്ച അക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയിരിക്കുമെന്ന് അണിയറക്കാര്‍

ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കൊച്ചി, പീരുമേട്, മുരുഡേശ്വര്‍, ചെന്നൈ എന്നിവിടങ്ങളിലായി നൂറ്റിമുപ്പതോളം ദിവസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇരുപത് ദിവസത്തോളം നീണ്ടുനിന്ന ചെന്നൈ ഷെഡ്യൂളോടെയാണ് സിനിമ പായ്ക്കപ്പ് ആയത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അബ്ദുൾ നാസര്‍ നിർമ്മിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച പൊലീസ് ക്രൈം ഇൻവസ്റ്റിഗേഷൻ ചിത്രം ആയിരിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു.

അര ഡസനോളം മികച്ച അക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയിരിക്കും. വളരെ ക്രൂരമായ രീതിയിൽ നടന്ന ഒരു കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന ഈ ചിത്രം ഏറെ ദുരൂഹതകളിലേക്കും കടന്നു ചെല്ലുന്നു. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ റേച്ചൽ പുന്നൂസ് എന്ന അന്വേഷണ ഉദ്യോഗസ്ഥയെ അവതരിപ്പിക്കുന്നത് ലഷ്മി റായ് ആണ്. ഒരിടവേളയ്ക്ക് ശേഷം ലഷ്മി റായ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. യുവ നടൻ അഷ്ക്കർ സൌദാന്‍ ആണ് ഈ ചിത്രത്തിലെ നായകൻ.

ഇനിയ, ഹന്ന റെജി കോശി, ബാബു ആന്‍റണി, ഇർഷാദ്, അജു വർഗീസ്, ഇന്ദ്രൻസ്, കോട്ടയം നസീർ, പത്മരാജ് രതീഷ്, സ്വാസിക, ഇടവേള ബാബു, റിയാസ് ഖാൻ, ഗൗരി നന്ദ, രവീന്ദ്രൻ സെന്തിൽ, പൊൻവണ്ണൻ, കുഞ്ചൻ, കൃഷ്ണ, ഡ്രാക്കുള സുധീർ, അമീർ നിയാസ്, കിരൺ രാജ്, രാജ സാഹിബ് എന്നിവരും പ്രധാന താരങ്ങളാണ്. എ കെ സന്തോഷിൻ്റേതാണ് തിരക്കഥ. നടി സുകന്യയുടെ വരികൾക്ക് ശരത്ത് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിംഗ് ജോൺ കുട്ടി, കലാസംവിധാനം ശ്യാം കാർത്തികേയൻ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂം ഡിസൈൻ നാഗരാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ അനിൽ മേടയിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജസ്റ്റിൻ കൊല്ലം, പ്രൊഡക്ഷൻ കൺടോളർ അനീഷ് പെരുമ്പിലാവ്, പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : ഒന്നാമതെത്തുമോ 'മുത്തുവേല്‍ പാണ്ഡ്യന്‍'? കളക്ഷനില്‍ 'ജയിലറി'ന് മുന്നില്‍ ഇനി ഒരേയൊരു തമിഴ് ചിത്രം മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'
'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്