നാല് വര്‍ഷത്തിനുശേഷം ഒരു അനുരാഗ് കശ്യപ് ചിത്രം തിയറ്ററുകളിലേക്ക്; 'ദൊബാര' ട്രെയ്‍ലര്‍

Published : Jul 27, 2022, 04:55 PM IST
നാല് വര്‍ഷത്തിനുശേഷം ഒരു അനുരാഗ് കശ്യപ് ചിത്രം തിയറ്ററുകളിലേക്ക്; 'ദൊബാര' ട്രെയ്‍ലര്‍

Synopsis

2018ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം മിറാഷിന്‍റെ റീമേക്ക്

ഏത് കാലമായാലും ബോളിവുഡില്‍ തന്റേതായ ഫാന്‍ ഫോളോംവിം​ഗ് ഉണ്ടാക്കിയിട്ടുള്ള സംവിധായകനാണ് അനുരാ​ഗ് കശ്യപ് (Anurag Kashyap). ഇപ്പോഴിതാ നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു അനുരാ​ഗ് കശ്യപ് ചിത്രം തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ദൊബാര (Dobaaraa) എന്ന പേരിലെത്തുന്ന ചിത്രത്തില്‍ തപ്സി പന്നുവാണ് നായിക. പവൈല്‍ ​ഗുലാത്തി, നാസര്‍, രാഹുല്‍ ഭട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.

2018ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം മിറാഷിന്‍റെ റീമേക്ക് ആണ് ദൊബാര. മിസ്റ്ററി ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ നിഹിത് ഭാവെയാണ്. ബാലാജി മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ശോഭ കപൂറും ഏക്ത കപൂറും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാ​ഗ്രഹണം സില്‍വെസ്റ്റര്‍ ഫൊന്‍സെക, എഡിറ്റിം​ഗ് ആര്‍തി ബജാജ്, പ്രൊഡക്ഷന്‍ ഡിസൈനിം​ഗ് ഉര്‍വി അഷര്‍, ഷിപ്ര റവാല്‍, ആക്ഷന്‍ ഡയറക്ടര്‍ അമൃത് പാല്‍ സിം​ഗ്, വസ്ത്രാലങ്കാരം പ്രശാന്ത് സാവന്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമിത് എ നായിക്, പശ്ചാത്തല സം​ഗീതം ഷോര്‍ പൊലീസ്, സൗണ്ട് ഡിസൈനര്‍ ധിമ്മന്‍ കര്‍മാകര്‍, റീ റെക്കോര്‍ഡിസ്റ്റ് അലോക് ഡേ, സം​ഗീതം ഷോര്‍ പൊലീസ്, ​ഗൗരവ് ചാറ്റര്‍ജി, സ്റ്റില്‍സ് തേജീന്ദര്‍ സിം​ഗ്, ഓ​ഗസ്റ്റ് 19ന് ചിത്രം തിയറ്ററുകളിലെത്തും.

ALSO READ : 'നിങ്ങള്‍ കോപ്പിയടിക്കപ്പെട്ടിരിക്കുന്നു ചാക്കോച്ചാ'; കുഞ്ചാക്കോ ബോബനെയും ഞെട്ടിച്ച് ഒരു വൈറല്‍ ഡാന്‍സ്

2018ല്‍ പുറത്തിറങ്ങിയ മന്‍മര്‍സിയാന്‍ ആണ് അനുരാ​ഗിന്‍റെ സംവിധാനത്തില്‍ ഇതിനു മുന്‍പ് തിയറ്ററുകളിലെത്തിയ ചിത്രം. എന്നാല്‍ നെറ്റ്ഫ്ലിക്സിനുവേണ്ടി രണ്ട് ചിത്രങ്ങള്‍ അനുരാ​ഗ് ഒരുക്കിയിരുന്നു. ഇതിലൊന്ന് ​ഗോസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിയിലെ ഒരു ലഘുചിത്രമായിരുന്നു. മറ്റൊന്ന് സൈയാമി ഖേറും റോഷന്‍ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചോക്ക്ഡ് എന്ന ചിത്രവും. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആമിര്‍ തീരുമാനം മാറ്റി, സിതാരെ സമീൻ പര്‍ ഒടിടിയിലേക്ക്
പണിക്കാര്‍ ഉപേക്ഷിച്ച കല്ലിനെ ദൈവം മൂലക്കല്ലാക്കി, പരിഹസിച്ചവര്‍ സഞ്ജുവിനെ വണങ്ങുന്നു..; ജിസ് ജോയ്