
രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഫഹദ് ഫാസിലിന്‍റേതായി (Fahadh Faasil) തിയറ്ററുകളിലെത്തിയ മലയാള ചിത്രമാണ് മലയന്‍കുഞ്ഞ് (Malayankunju). മഹേഷ് നാരായണന്‍റെ രചനയില്‍ നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ആദ്യ വാരാന്ത്യത്തില്‍ കുടുംബപ്രേക്ഷകരാലും തിയറ്ററുകള്‍ നിറച്ചിരുന്നു ചിത്രം. ഇപ്പോഴിതാ തമിഴ് സിനിമാ മേഖലയില്‍ നിന്ന് ഒരു പ്രമുഖ സംവിധായകന്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ രണ്ട് ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കവര്‍ന്ന മാരി സെല്‍വരാജ് ആണ് ചിത്രത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
പല നിലകളിലും വെളിപ്പെടുത്തല്‍ സ്വഭാവമുള്ള സിനിമയാണ് മലയന്‍കുഞ്ഞ്. അതിന്‍റെ സെന്‍സിറ്റീവ് ആയ കഥ മുതല്‍ ഫഹദ് സാറിന്‍റെ ഗംഭീര പ്രകടനവും എ ആര്‍ റഹ്‍മാന്‍ സാറിന്‍റെ വേട്ടയാടുന്ന തരത്തിലുള്ള സംഗീതവും റിയലിസ്റ്റിക് മേക്കിംഗും ഒക്കെ.. മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ മാത്രമാണ് അത് സാധിക്കുക. മികച്ച തിയറ്റര്‍ അനുഭവമാണ് ചിത്രം. അണിയറക്കാര്‍ക്ക് എല്ലാവിധ ആശംസകളും, മാരി സെല്‍വരാജ് കുറിച്ചു. അതേസമയം ഫഹദിന്‍റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് മാരി സെല്‍വരാജ് ആണ്. മാമന്നന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
30 വര്‍ഷങ്ങള്‍ക്കു ശേഷം എ ആര്‍ റഹ്‍മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന മലയാള ചിത്രമാണ് മലയന്‍കുഞ്ഞ്. സംവിധായകന്‍ ഫാസില്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് ഫാസില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ രചനയ്ക്കൊപ്പം ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നതും മഹേഷ് നാരായണന്‍ ആണ്. രജിഷ വിജയൻ, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ പി കെ ശ്രീകുമാർ, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കർ, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍, സംഘട്ടനം റിയാസ്- ഹബീബ്, ഡിസൈൻ ജയറാം രാമചന്ദ്രൻ, കളറിസ്റ്റ് ലിജു പ്രഭാകർ, മാർക്കറ്റിംഗ് ഹെയിൻസ്. സെഞ്ചുറി ഫിലിംസ് ആണ് തിയറ്ററുകളില്‍ എത്തിച്ചത്.
ALSO READ : മണ്ണില്‍ തൊടുന്ന 'മലയന്‍കുഞ്ഞ്'; റിവ്യൂ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ