ഡോക്യുമെന്‍ററി സംവിധായകനും സാമൂഹ്യപ്രവര്‍ത്തകനുമായ കെപി ശശി അന്തരിച്ചു

Published : Dec 25, 2022, 08:04 PM ISTUpdated : Dec 25, 2022, 08:09 PM IST
ഡോക്യുമെന്‍ററി സംവിധായകനും സാമൂഹ്യപ്രവര്‍ത്തകനുമായ കെപി ശശി അന്തരിച്ചു

Synopsis

റെസിസ്റ്റിങ് കോസ്റ്റൽ ഇൻവേഷൻ, അമേരിക്ക അമേരിക്ക, ലിവിങ് ഇൻ ഫിയർ, ഡെവലപ്മെന്റ് അറ്റ് ​ഗൺപോയിന്റ്, ഫാബ്രിക്കേറ്റഡ് എന്നിവയാണ് പ്രധാനപ്പെട്ട ഡോക്യുമെന്‍ററികള്‍.

തൃശ്ശൂര്‍: ഡോക്യുമെന്‍ററി സംവിധായകനും മനുഷ്യാവാശ പ്രവര്‍ത്തകനുമായ കെപി ശശി അന്തരിച്ചു. തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 64 വയസായിരുന്നു. പറമേക്കാവ് ശാന്തികവാടത്തിലാണ് സംസ്കാരം.

എഴുത്തുകാരനും, കമ്യൂണിസ്റ്റ് ചിന്തകനുമായ കെ ദാമോദരന്‍റെ മകനാണ് അദ്ദേഹം. 'ഇലയും മുള്ളും' എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് കെപി ശശി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്നു. കേരളത്തിലെ ഡോക്യുമെന്‍ററി മേഖലയില്‍ ശ്രദ്ധേയ വ്യക്തിയായിരുന്നു കെപി ശശി.

റെസിസ്റ്റിങ് കോസ്റ്റൽ ഇൻവേഷൻ, അമേരിക്ക അമേരിക്ക, ലിവിങ് ഇൻ ഫിയർ, ഡെവലപ്മെന്റ് അറ്റ് ​ഗൺപോയിന്റ്, ഫാബ്രിക്കേറ്റഡ് എന്നിവയാണ് പ്രധാനപ്പെട്ട ഡോക്യുമെന്‍ററികള്‍. 1970ല്‍ ജെഎന്‍യുവില്‍ പഠിക്കുന്നകാലത്ത് കാര്‍ട്ടൂണ്‍ രംഗത്തായിരുന്നു പ്രവര്‍ത്തിച്ചത്. 

സംവിധായകനെന്നതിലുപരി മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. കേരളത്തിനകത്തും പുറത്തും വിവിധ മനുഷ്യാവകാശ പ്രവർത്തനങ്ങളിലും ജനകീയ സമരങ്ങളിലും സാന്നിധ്യമായിരുന്നു കെപി ശശി. 

പ്രധാനമന്ത്രി കാണാൻ സമയം തേടി മുഖ്യമന്ത്രി; ബഫര്‍ സോണും കെ റെയിലും ചര്‍ച്ചയ്ക്ക്

തീവ്ര ന്യൂനമർദ്ദം: കേരളത്തിൽ മഴ സാധ്യത ശക്തം, 3 ജില്ലകളിൽ ജാഗ്രത നിർദ്ദേശം; 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സംവിധാനം ഡോണ്‍ മാക്സ്; 'അറ്റ്' സിനിമയുടെ ട്രെയ്‍ലര്‍ ലോഞ്ച് 24 ന്
'അത് മട്ടാഞ്ചേരിയിലെ പിള്ളേരല്ലേ'; 'വാള്‍ട്ടറി'നെക്കുറിച്ച് ആദ്യമായി ദുബൈ വേദിയില്‍ മമ്മൂട്ടി