'കണ്‍ഫേം', എജ്ജാതി എഡിറ്റിംഗ്?, ത്രസിപ്പിക്കുന്ന വീഡിയോ, കൊറിയൻ ലാലേട്ടൻ പ്രഭാസിനൊപ്പം, എമ്പുരാനിലോ?

Published : Nov 10, 2024, 12:36 PM IST
'കണ്‍ഫേം', എജ്ജാതി എഡിറ്റിംഗ്?, ത്രസിപ്പിക്കുന്ന വീഡിയോ, കൊറിയൻ ലാലേട്ടൻ പ്രഭാസിനൊപ്പം, എമ്പുരാനിലോ?

Synopsis

കൊറിയൻ ലാലേട്ടൻ എമ്പുരാനില്‍ ഉണ്ടാകുമോയെന്ന ചോദ്യങ്ങള്‍ക്കിടെയാണ് ഡോണ്‍ ലീയുടെ ആ പോസ്റ്റ്.

മലയാളികള്‍ക്കിടയിലും ആരാധകരുള്ള ഒരു കൊറിയൻ താരമാണ് ഡോണ്‍ ലീ. മാ ഡോങ് സിയോക് എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. മോഹൻലാലിന്റെ ലുക്കാണ് ഡോണ്‍ ലീക്കുമെന്നാണ് സിനിമാ ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഡോണ്‍ ലീക്ക് ഇന്ത്യൻ സിനിമയിലേക്കും വരുന്നു എന്ന റിപ്പോര്‍ട്ടാണ് പുതുതായി ചര്‍ച്ചയാകുന്നത്.

പൃഥ്വിരാജിന്റെ മോഹൻലാല്‍ ചിത്രം എമ്പുരാനില്‍ താരം എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ സിനിമാ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഫാൻമേയ്‍ഡ് പോസ്റ്ററുകളും അന്ന് പുറത്തിറങ്ങിയിരുന്നു. എന്നാല്‍ അതില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. മാ ഡോങ് സിയോക് പ്രഭാസ് ചിത്രത്തില്‍ ഉണ്ടായാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യം പ്രചരിക്കാൻ കാരണവും താരമാണ്. ഇൻസ്റ്റാഗ്രാമില്‍ നടൻ സലാര്‍ രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ പങ്കുവയ്‍ക്കുകയായിരുന്നു. എന്നാല്‍ സന്ദീപ് റെഡ്ഡി വാംങ്കയുടെ ചിത്രമായ സ്‍പിരിറ്റില്‍ ആണ് ഡോണ്‍ ലീ താരത്തിനൊപ്പം ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടുണ്ട്.

മാ ഡോങ് സിയോകിന്റേതായി ഒടുവില്‍ ദ റൗണ്ടപ്പ് പണിഷ്‍മെന്റാണ് എത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. ദ റൗണ്ടപ്പ് പണിഷ്‍മെന്റ് സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത് ഹിയ മ്യൂങ് ഹേംഗ് ആണ്. ഇത് ഒരു ആക്ഷൻ ക്രൈം സിനിമ ആയിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്.റൗണ്ടപ്പ് എന്ന സിനിമയുടെ നാലാം ഭാഗമാണ് മാ ഡോങ് സിയോക് നായകനായ ദ റൗണ്ടപ്പ് പണിഷ്‍മെന്റ്.

കൊറിയയില്‍ വൻ പ്രതിഫലം വാങ്ങിക്കുന്ന താരമാണ് മാ ഡോങ് സിയോകെന്നാണ് റിപ്പോര്‍ട്ട്. മാ ഡോങ് സിയോകിന് 4.14 കോടി രൂപയാണ് പ്രതിഫലം. നെയിംലെസ് ഗ്യാങ്സ്റ്റര്‍ റൂള്‍സ് ഓഫ് ദ ടൈം എന്ന ഹിറ്റിനു പുറമേ ദ അണ്ജസ്റ്റലെയും വേഷം സിയോകിനെ പ്രശസ്‍തനാക്കി.ട്രെയിൻ ടു ബുസാനിലെ പ്രധാന കഥാപാത്രമാണ് മാ ഡോങ്ങിനെ അന്താരാഷ്‍ട്ര പ്രശസ്‍തിയിലേക്കുയര്‍ത്തിയതും സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയതും.

Read More: അനുവാദമില്ലാതെ കാമുകിയുടെ ഫോട്ടോയെടുത്തു, ഫോട്ടോഗ്രാഫറെ പരിഹസിച്ച് യുവ നടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക
'രണ്ട് വയസ് പൊണ്ണ് റേപ്പ് വിക്ടിം, തട്ടി കേക്ക തെരിയിലയാ?'; വിജയ്-തൃഷ ​ഗോസിപ്പ്, ചോദ്യശരങ്ങളുമായി ആരാധിക