വിവാഹശേഷം അഭിനയിക്കില്ലെന്ന്‌ നമിത പ്രമോദ്

By Web TeamFirst Published Jun 2, 2019, 12:47 PM IST
Highlights

വിവാഹശേഷം അഭിനയിക്കുന്നതും അഭിനയിക്കാത്തതും ഓരോരുത്തരുടെ  ഇഷ്‌ടമാണ്‌. ഞാന്‍  സെറ്റില്‍ ആയി കഴിഞ്ഞാല്‍ സിനിമയില്‍ വരില്ല. ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്‌. 

കൊച്ചി: മലയാളത്തിലെ ശ്രദ്ധേയയായ നടിയാണ് നമിത പ്രമോദ്. മലയാളത്തിന് പുറമേ അന്യഭാഷയിലും തന്‍റെ സാന്നിധ്യം അറിയിച്ച നമിത ഇപ്പോള്‍ ഇതാ ഒരു വെളിപ്പെടുത്തല്‍ നടത്തുന്നു. താന്‍ വിവാഹ ശേഷം സിനിമയിലേക്ക് ഉണ്ടാകില്ല. ഒരു സിനിമ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. വിവാഹ ശേഷം അഭിനയിക്കില്ലെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ? എന്ന ചോദ്യത്തിന് നമിതയുടെ മറുപടി ഇങ്ങനെയായിരുന്നു.

വിവാഹശേഷം അഭിനയിക്കുന്നതും അഭിനയിക്കാത്തതും ഓരോരുത്തരുടെ  ഇഷ്‌ടമാണ്‌. ഞാന്‍  സെറ്റില്‍ ആയി കഴിഞ്ഞാല്‍ സിനിമയില്‍ വരില്ല. ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്‌. ഞാന്‍ കുടുംബത്തിനാണു പ്രാധാന്യം നല്‍കുന്നത്‌.ഈ മേഖലയില്‍ നില്‍ക്കുമ്പോള്‍ ഹെയര്‍ ചെയ്യ്‌തുതരാനും ഡ്രസ്സ്‌ എടുത്തു തരാനുമൊക്കെ ആളുണ്ടാകും. എന്നാല്‍ പിന്നീടു എന്തിനും നമ്മുടെ കൂടെ ഫാമിലിയേ കാണൂ. 

കല്യാണം കഴിഞ്ഞ്‌ സെറ്റില്‍ ആയ ശേഷം അതുമായി പൊരുത്തപ്പെട്ടുപോകാന്‍ പ്രയാസപ്പെടുന്ന ധാരാളം നടിമാരെ എനിക്കറിയാം. ഇപ്പോഴും പണ്ടത്തെ ഓര്‍മ്മയില്‍ കണ്ണാടിയുടെ മുന്നില്‍ ലിപ്‌സ്റ്റിക്കൊക്കെ ഇട്ടുനില്‍ക്കാറുണ്ടെന്ന്‌ ചിലര്‍ പറയാറുണ്ട്‌. എന്നെ സംബന്ധിച്ച്‌ ഫാമിലിക്കാണ്‌ പ്രാധാന്യം. സിനിമയാണ്‌ എന്‍റെ ജീവിതം എന്നൊന്നും കരുതുന്നില്ല. സിനിമയിലെ  പ്രശസ്‌തിയും പദവിയും കുറച്ചുകാലം മാത്രമേ ഉണ്ടാകൂ. 

click me!