
തെലുങ്ക് ഭാഷയിലെ ആദ്യ സര്‍വൈവല്‍ ത്രില്ലര്‍ എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രമാണ് ദൊങ്കളുണ്ണാരു ജാഗ്രത. യുവതാരം ശ്രീ സിംഹ കൊടൂരി നായകനാവുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സമുദ്രക്കനിയാണ്. പ്രീതി അസ്രാണിയാണ് നായിക. ഫെബ്രുവരിയില്‍ അണിയറക്കാര്‍ പുറത്തുവിട്ട, ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
സതീഷ് ത്രിപുര സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഫസ്റ്റ് ഗ്ലിംപ്‍സ് വീഡിയോയും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. സുരേഷ് പ്രൊഡക്ഷന്‍സ്, ഗുരു ഫിലിംസ് എന്നീ ബാനറുകളില്‍ ഡി സുരേഷ് ബാബു, സുനിത താതി എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം യശ്വന്ത് സി, സംഗീതം കാല ഭൈരവ, കലാസംവിധാനം ഗാന്ധി നടിക്കുടിക്കാര്‍, എഡിറ്റിംഗ് ഗാരി, ലൈന്‍ പ്രൊഡ്യൂസര്‍ ഡി രമ ബാലാജി, മാര്‍ക്കറ്റിംഗ് ലിപിക അല്ല.
ALSO READ : റിലീസിന് മുന്‍പേ 200 കോടി ക്ലബില്‍ ഇടംനേടി കമല്‍ഹാസന്‍റെ 'വിക്രം'
സംഗീത സംവിധായകന്‍ എം എം കീരവാണിയുടെ ഇളയ മകനാണ് സിംഹ കൊടൂരി. ഈഗ, മര്യാദ രാമണ്ണ, യമഡോംഗ തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയിലേക്ക് രംഗപ്രവേശം ചെയ്‍ത ആളാണ് ശ്രീ സിംഹ. നായകനായി മത്തു വടലര, തെള്ളവരിതേ ഗൌരവം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഈ ചിത്രങ്ങള്‍ വിജയം നേടിയതോടെ ഈ ഇരുപത്തിയാറുകാരനെത്തേടി നിരവധി അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു തെള്ളവരിതേ ഗൌരവം.
'കെജിഎഫ് 2' ഒടിടി റിലീസ് പ്രഖ്യാപിച്ചു, ഇനി വാടകയ്‍ക്കല്ലാതെ ആമസോണ്‍ പ്രൈം വീഡിയോയില്‍
അദ്ഭുതമായി മാറിയ തെന്നിന്ത്യൻ ചിത്രമാണ് യാഷ് നായകനായ 'കെജിഎഫ് ചാപ്റ്റര്‍ 2'. കോടികൾ മുടക്കി പുറത്തിറക്കിയ വമ്പൻ സിനിമകളെയും പിന്നിലാക്കി പ്രശാന്ത് നീലിന്റെ 'കെജിഎഫ് 2' പ്രദർശനം തുടരുകയുമാണ്. 'കെജിഎഫ് രണ്ട്' എന്ന ചിത്രത്തിന് ഒടിടി റൈറ്റ്‍സിലും ചിത്രത്തിന് മികച്ച തുകയാണ് ലഭിച്ചിരുന്നു. ഇപ്പോഴിതാ 'കെജിഎഫ്' എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ (KGF 2 OTT).
ALSO READ : 'സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക്', വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗോപി സുന്ദര്‍
ജൂണ്‍ മൂന്ന് മുതലാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങുക. 'കെജിഎഫ് : ചാപ്റ്റര്‍ രണ്ടി'ന്റെ ഒടിടി റിലീസിന് മുന്നേ തന്നെ ചിത്രം വാടകയ്‍ക്ക് ആമസോണ്‍ പ്രൈം വീഡിയോ ലഭ്യമാക്കിയിരുന്നു. 'കെജിഎഫ് രണ്ട്' എന്ന ചിത്രം 199 രൂപയ്‍ക്കാണ് വാടകയ്‍ക്ക് ലഭ്യമായിരുന്നത്. പ്രൈം വരിക്കാര്‍ക്കും ഇതുവരെ പ്രൈം അംഗമല്ലാത്തവര്‍ക്കും ചിത്രം വാടകയ്‍ക്ക് ലഭ്യമായിരുന്നു. കന്നഡ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ലഭ്യമായത്. സിനിമകള്‍ വാടകയ്‍ക്ക് എടുക്കുന്നവര്‍ക്ക് സിനിമ 30 ദിവസത്തേയ്‍ക്കാണ് കാണാൻ അവസരമുണ്ടായിരുന്നത്.
ALSO READ : പതിനൊന്നില്‍ 7 പേരും എലിമിനേഷനില്‍; ബിഗ് ബോസിലെ ആദ്യ ഓപണ്‍ നോമിനേഷന്‍ ഫലം ഇങ്ങനെ
വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിച്ചത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. 'കെജിഎഫ് 2' ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത് ഉജ്വല്‍ കുല്‍ക്കര്‍ണി. സഞ്‍ജയ് ദത്താണ് ചിത്രത്തില്‍ വില്ലനായി എത്തിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ