മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്ന, ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നുവെന്ന് ഗോപി സുന്ദര്‍ (Gopi Sundar).
ഗോപി സുന്ദറും അമൃത സുരേഷും അടുത്തിടെയാണ് പ്രണയം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവര്‍ക്കും ആശംസകളുമായും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയെന്നോണം ഒരു ഫോട്ടോയും ക്യാപ്ഷനും ഗോപി സുന്ദര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക് എന്നാണ് ഗോപി സുന്ദര്‍ എഴുതിയിരിക്കുന്നത് (Gopi Sundar).
പുട്ടും മുട്ടക്കറിയും കഴിക്കുന്ന അമൃത സുരേഷിനൊപ്പം നില്‍ക്കുന്ന തന്റെ ഫോട്ടോയാണ് ഗോപി സുന്ദര്‍ പങ്കുവെച്ചത്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം ക്യാപ്ഷനുമെഴുതി. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്ന, ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു ക്യാപ്ഷൻ. അമൃത സുരേഷും ഇതേ ഫോട്ടോ ഫേസ്‍ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
അമൃത സുരേഷിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചായിരുന്നു ഗോപി സുന്ദര്‍ പ്രണയം വെളിപ്പെടുത്തിയിരുന്നത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ആ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയത്. മൂന്ന് ആഴ്‍ച മുന്‍പ് ഗോപി സുന്ദറിന്‍റെ സ്റ്റുഡിയോയില്‍ ഗാനം റെക്കോഡ് ചെയ്യുന്ന വേളയില്‍ ഇരുവരും ചേര്‍ന്നുള്ള ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. എന്തായാലും ഗോപി സുന്ദര്‍ പങ്കുവെച്ച പുതിയ ഫോട്ടോയും ചര്‍ച്ചയാകുകയാണ്.
Read More : റിലീസിന് മുന്നേ 200 കോടി ക്ലബില്‍ ഇടംനേടി കമല്‍ഹാസന്റെ 'വിക്രം'
കമല്‍ഹാസൻ നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം 'വിക്രമാ'ണ്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. 'വിക്രം' എന്ന പുതിയ ചിത്രം റിലീസ് ചെയ്യുന്നത് ജൂണ്‍ മൂന്നിനാണ്. റിലീസിന് മുന്നേ കമല്‍ഹാസൻ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയെന്നതാണ് പുതിയ വാര്‍ത്ത (Vikram).
വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായിട്ടാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്. സൂര്യയും കമല്‍ഹാസൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. കമല്‍ഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വൻ തുകയ്‍ക്കാണ് കമല്‍ഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം.
നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.
കമല്‍ഹാസൻ നിര്‍മിക്കുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. ശിവകാര്‍ത്തികേയനാണ് നായകന്‍. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം.
