'ലീക്കായ ആ രംഗങ്ങള്‍ ഷെയര്‍ ചെയ്യരുത്', അഭ്യര്‍ഥനയുമായി വിജയ് ചിത്രത്തിന്റെ നിര്‍മാതാവ്

Published : Aug 25, 2022, 09:21 PM ISTUpdated : Sep 14, 2022, 04:02 PM IST
'ലീക്കായ ആ രംഗങ്ങള്‍ ഷെയര്‍ ചെയ്യരുത്', അഭ്യര്‍ഥനയുമായി വിജയ് ചിത്രത്തിന്റെ നിര്‍മാതാവ്

Synopsis

ആരാധകരോട് അഭ്യര്‍ഥനയുമായി 'വരിശി'ന്റെ നിര്‍മാതാവ്.  

വിജയ് നായകനാകുന്ന പുതിയ സിനിമയാണ് 'വരിശ്'.  'വരിശ്'  എന്ന സിനിമയുടെ നിർണായകരം​ഗങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ ലീക്കായിരുന്നു.  ചിത്രീകരണ രം​ഗങ്ങള്‍ സോഷ്യൽ മീഡിയയിലെ വിവിധ ​ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ 'വരിശ്' എന്ന സിനിമയുടെ നിര്‍മാതാവ് ദില്‍ രാജു ജനങ്ങളോട് ഒരു അഭ്യര്‍ഥനയുമായി എത്തിയിരിക്കുന്നു.

ലീക്കായ രംഗങ്ങള്‍ ഫോര്‍വേര്‍ഡോ ഷെയറോ ചെയ്യരുത് എന്ന് അഭ്യര്‍ഥിക്കുന്നതായി ദില്‍ രാജു ട്വീറ്റ് ചെയ്‍തു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാൻ ലൊക്കേഷനുകളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അണിയറ പ്രവർത്തകര്‍ തീരുമാനിച്ചിരുന്നു. സെറ്റിൽ മൊബൈൽ ഫോണുകൾ ഉപയോ​ഗിക്കുന്നത് വിലക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിജയ്‍യുടെ കരിയറിലെ അറുപത്തിയാറാം ചിത്രം ആണിത്.

മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്‍മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിക്കുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. വംശി പൈഡിപ്പള്ളിയും അഹിഷോര്‍ സോളമനും ഹരിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.  'ബീസ്റ്റ്' എന്ന ചിത്രമാണ് വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.  നെല്‍സണ്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാൻ 'ബീസ്റ്റ്' ആയിരുന്നില്ല.

Read More : ദൃശ്യപ്പൊലിമയില്‍ 'ബ്രഹ്‍മാസ്‍ത്ര', വീഡിയോ ഗാനം പുറത്തുവിട്ടു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'പഴുത്'; 23 ന് തിയറ്ററുകളില്‍
'ന്നാ താൻ കേസ് കൊടി'ന് ശേഷം 'പെണ്ണും പൊറാട്ടും'; വീണ്ടും സോഷ്യൽ സറ്റയറുമായി സന്തോഷ് ടി കുരുവിള