ഫഹദ് ഫാസിലിന്റെ ഫാന്റസി ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ഇന്ന് മുതൽ തിയേറ്ററുകളിൽ

Published : Oct 02, 2026, 08:46 AM IST
Don't trouble the trouble starring Fahadh Faasil

Synopsis

ഫഹദ് ഫാസിലിനെ നായകനാക്കി ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ഫാന്റസി ഫാമിലി എന്റർടെയ്‌നർ ചിത്രമായ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഇന്ന് തിയേറ്ററുകളിലെത്തും. ആർക്ക മീഡിയ വർക്ക്സ് നിർമ്മിക്കുന്ന ഈ ചിത്രം ഭാവന റിലീസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഇന്ന് തിയേറ്ററുകളിലെത്തും.ഒരു ഫാന്റസി ഫാമിലി എന്റർടെയ്‌നറാണ്. ‘ബാഹുബലി’ ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്ക മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

കലാമൂല്യമുള്ളതും പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയതുമായ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവന സ്റ്റുഡിയോസിന്റെ ഭാവന റിലീസാണ് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

ഫഹദ് ഫാസിൽ തന്റെ പതിവ് അഭിനയശൈലിയിൽനിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. എസ്. എസ്. കാഞ്ചിയാണ് സ്ക്രിപ്റ്റ് ഡെവലപ്‌മെന്റ് നിർവഹിച്ചിരിക്കുന്നത്. ഹംസ അലിയാണ് കോ-റൈറ്റർ. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു.

സുധൻ കൊറിയോഗ്രഫിയും രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിർവഹിക്കുന്നു. എസ്. എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും, ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും, രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറായും, ഡി. യോഗാനന്ദ് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. പിആർഒ പ്രതീഷ് ശേഖർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

രജനികാന്ത് ചിത്രം 'ജയിലർ 2' റിലീസിനൊരുങ്ങുന്നു; യുഎസ്എ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു
ബിജു മേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' ഇന്ന് മുതൽ തിയേറ്ററുകളിൽ