ഗാംഗുലിയുടെ ഐതിഹാസിക ആഘോഷം ഓര്‍മ്മിപ്പിച്ച് ദൂസരയുടെ ഫസ്റ്റ് ലുക്ക്

Published : Jun 27, 2019, 05:40 PM ISTUpdated : Jun 27, 2019, 05:44 PM IST
ഗാംഗുലിയുടെ ഐതിഹാസിക ആഘോഷം ഓര്‍മ്മിപ്പിച്ച് ദൂസരയുടെ ഫസ്റ്റ് ലുക്ക്

Synopsis

 പ്ലബിത ബോര്‍തകുര്‍, അങ്കുര്‍ വികല്‍, കൃഷ്‍ണ ഗോകനി, സമിധ  ഗുരു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ടീം ഇന്ത്യയുടെ നാറ്റ്‌വെസ്റ്റ്  കിരീടനേട്ടം കായികപ്രേമികളുടെ മനസ്സില്‍ എന്നുമുണ്ടാകും. അന്ന് ജെഴ്‍സി ഊരി ഗാംഗുലി വിജയം ആഘോഷിച്ച നിമിഷം ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ടീം ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയായിരുന്നു വിജയം സ്വന്തമാക്കിയത്. അന്നത്തെ ആ രംഗം ഇപ്പോഴിതാ ഒരു സിനിമയുടെ ഫസ്റ്റ് ലുക്കിലും. അഭിനയ് ഡിയോ സംവിധാനം ചെയ്യുന്ന ദൂസര എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് ഗാംഗുലിയുടെ ഫോട്ടോ ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയിരിക്കുന്നത്.

ടീം ഇന്ത്യയെ അക്രമണോത്സുകതയോടെ ഗ്രൌണ്ടില്‍ പോരാടാൻ പ്രേരിപ്പിക്കുന്നതായിരുന്നു അന്നത്തെ ഐതിഹാസിക ആഘോഷത്തോടെ നായകൻ ഗാംഗുലി. ഗാംഗുലിയുടെ അന്നത്തെ ആ നീക്കം കരുത്തുറ്റതായിരുന്നു. നമ്മുടെ ചിന്താഗതിയില്‍ വലിയൊരു മാറ്റം വരുത്തിയതുമാണ്. പുരുഷാധിപത്യമുള്ള ഒരു കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ സിനിമയില്‍ പറയുന്നതും അത്തരം ഒരു മാറ്റമാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. പ്ലബിത ബോര്‍തകുര്‍, അങ്കുര്‍ വികല്‍, കൃഷ്‍ണ ഗോകനി, സമിധ  ഗുരു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളത്തില്‍ നിന്ന് അടുത്ത സൈക്കോളജിക്കല്‍ ത്രില്ലര്‍; 'വെറി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി
പ്രീമിയര്‍ ഷോയില്‍ പോസിറ്റീവ് അഭിപ്രായം; 'പ്രിയപുത്രന്‍' 27 ന് തിയറ്ററുകളില്‍