
സിജു വിൽസനെ നായകനാക്കി നവാഗതനായ അഭിലാഷ് ആർ നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡോസ്. മെഡിക്കൽ ക്രൈം ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം റാന്നി, വടശ്ശേരിക്കര ഭാഗങ്ങളിലായി പൂർത്തിയായി. വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജായിരുന്നു ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. എസിനാറ്റിക് ഫിലിംസിൻ്റെ ബാനറിൽ ഷാൻ്റോ തോമസ്സാണ് ചിത്രം നിർമ്മിക്കുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്ന് കണ്ടെത്തിയ സംഭവങ്ങളെ ക്രോഡീകരിച്ചുകൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് അണിയറക്കാര്‍ പറയുന്നു. പ്രേക്ഷകരെ പൂർണ്ണമായും ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിയാവും സംവിധായകൻ ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ടു നയിക്കുകയെന്നും.
ജഗദീഷ്, അശ്വിൻ കെ കുമാർ, ദൃശ്യ രഘുനാഥ്, കൃഷ്ണക്കുറുപ്പ്, റീത്ത ഫാത്തിമ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നു. അങ്കിത് ത്രിവേദി, കുര്യൻ മാത്യു, ജോ ജോണി ചിറമ്മൽ (വണ്ടർ മൂവി പ്രൊഡക്ഷൻസ്, മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്‌വർക്ക്, നെൽസൺ പിക്ചേഴ്സ്) ന്നിവരാണ് കോ പ്രൊഡ്യൂസേർസ്. ഛായാഗ്രഹണം വിഷ്ണുപ്രസാദ്, എഡിറ്റിംഗ് ശ്യാം ശശിധരൻ, പ്രൊഡക്ഷൻ ഡിസൈൻ അപ്പു മാരായി, മേക്കപ്പ് പ്രണവ് വാസൻ, കോസ്റ്റ്യൂം ഡിസൈൻ സുൽത്താന റസാഖ്, പ്രൊജക്റ്റ് ഡിസൈൻ മനോജ് കുമാർ പാരിപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, പ്രൊജക്റ്റ് കോഡിനേറ്റർ ഭാഗ്യരാജ് പെഴുംപാർ, കാസ്റ്റിംഗ് സൂപ്പർ ഷിബു, ആക്ഷൻ ഫീനിക്സ് പ്രഭു, സ്‌റ്റിൽസ് നൗഷാദ്, മാർക്കറ്റിംഗ് ഹെഡ് കണ്ടൻ്റെ ഫാക്ടറി, ആൻ്റണി വർഗീസ്, ഡിസൈൻ യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ മാനേജർ ജോബി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജിബി കണ്ടഞ്ചേരി, പ്രൊഡക്ഷൻ കൺട്രോളർ പ്രസാദ് നമ്പ്യാങ്കാവ്, പിആര്‍ഒ വാഴൂർ ജോസ്.