Muddy Amazone release : മഡ് റേസിന്റെ ആവേശം ഇനി ആമസോണ്‍ പ്രൈമിലേക്ക്, 'മഡ്ഡി'യുടെ സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Dec 27, 2021, 06:25 PM IST
Muddy Amazone release : മഡ് റേസിന്റെ ആവേശം ഇനി ആമസോണ്‍ പ്രൈമിലേക്ക്, 'മഡ്ഡി'യുടെ സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

Synopsis

മഡ് റേസ് പ്രമേയമായ സിനിമ 'മഡ്ഡി'യുടെ ആമസോണ്‍ പ്രൈം വീഡിയോയില്‍  സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു.


അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ' മഡ്ഡി' (Muddy) ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു. മാസം ആദ്യം തിയറ്ററുകളില്‍ റിലീസ് ചെയ്‍ത ചിത്രം ഡിസംബര്‍ 31 മുതല്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ചെയ്യും. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളില്‍ സിനിമ ലഭ്യമാകും. താരങ്ങളേക്കാള്‍ പ്രമേയത്തിന് പ്രാധാന്യം നല്‍കിയ മഡ്ഡി രാജ്യത്തെ തന്നെ ആദ്യ മുഴുനീള മഡ് റേസ് ചിത്രമാണ്. 

ആക്ഷനും, ത്രില്ലും സമുന്യയിപ്പിച്ച ദൃശ്യ-ശ്രവ്യ വിസ്‍മയമായ 'മഡ്ഡി' നവാഗതനായ ഡോ. പ്രഗഭലാണ് ചിത്രം സംവിധാനം  ചെയ്‍തിരിക്കുന്നത്. 'കെജിഎഫി'ലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആദ്യമായി മലയാളത്തിലെത്തുന്നു എന്നത് 'മഡ്ഡി'യെ കൂടുതല്‍  ശ്രദ്ധേയമാക്കുന്നു. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ബോളിവുഡ് ക്യാമറാമാന്‍ കെ ജി രതീഷാണ്. 'രാക്ഷസന്‍' സിനിമയിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നുത്. 

ലോകസിനിമകളില്‍ പോലും അപൂര്‍വമായി മാത്രം കാണപ്പെടുന്ന മഡ്ഡ് റേസിംഗ് ആസ്‍പദമാക്കിയുള്ള ഒരു ആക്ഷന്‍ ത്രില്ലറായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് മഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ്  അതിസാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. പ്രേമ കൃഷ്‍ണദാസാണ് മഡ്ഡി സിനിമ നിര്‍മ്മിച്ചിക്കുന്നത്.  പി കെ 7 ബാനറിലാണ് ചിത്രം നിര്‍മിച്ചത്.

പുതുമുഖങ്ങളായ യുവന്‍ കൃഷ്‍ണ , റിദ്ദാന്‍ കൃഷ്‍ണ, അനുഷ സുരേഷ്,  എന്നിവരാണ് പ്രധാന കഥാപാത്രംങ്ങളെ അവതരിപ്പിക്കുന്നത്.  ഹരീഷ് പേരടി, ഐ എം വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍ തുടങ്ങിയവരും മഡ്ഡിയിലുണ്ട്.  സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്‌നേഹത്തിൽ നിന്നാണ് മഡ്ഡിയുടെ പിറവിയെന്ന് സംവിധായകൻ പ്രഗഭൽ പറയുന്നു. കായികരംഗവുമായി വളരെക്കാലമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയായ ഡോ പ്രഗ്ഭലിന്റെ അഞ്ച് വർഷത്തെ ഗവേഷണത്തിന്റെ ഫലംകൂടിയാണ് മഡ്ഡി എന്ന സിനിമ.

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ