
ബിഗ് ബോസ് മലയാളം സീസൺ 4ൽ ഏറെ ജനപ്രീതി നേടിയ മത്സരാർഥിയായിരുന്നു ഡോ. റോബിൻ രാധാകൃഷ്1ണൻ. ഷോയുടെ ഫൈനൽ വരെ എത്തുമെന്ന് ബിഗ് ബോസ് ആരാധകരും പ്രേക്ഷകരും കരുതിയിരുന്ന മത്സരാർഥികളിൽ ഒരാൾ കൂടിയായിരുന്നു റോബിൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ റോബിൻ പങ്കുവയ്ക്കുന്ന വിശേഷങ്ങളൊക്കെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് റോബിൻ.
കഴിഞ്ഞ ദിവസമായിരുന്നു റോബിന്റെ പിറന്നാൾ. റോബിന് പിറന്നാൾ ദിനത്തിൽ ആരതി ഒരു സർപ്രൈസ് പാർട്ടിയൊരുക്കിയിരുന്നു. ഇപ്പോഴിത ആരതിയോടുള്ള സ്നേഹത്തേക്കുറിച്ച് പറയുകയാണ് റോബിൻ. നിന്റെ ചിരി, നിന്റെ ശബ്ദം, നിന്റെ കണ്ണുകൾ എല്ലാത്തിനേയും ഞാൻ പ്രണയിക്കുന്നു. എല്ലാത്തിനുമുപരിയായി ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നിന്നെ മിസ് ചെയ്യുന്നത് ഇപ്പോൾ എന്റെ ഹോബിയാണ്. നിന്നെ പരിപാലിക്കുന്നത് എന്റെ ജോലിയാണ്. നിന്നെ സന്തോഷിപ്പിക്കുന്നത് എന്റെ കടമയാണ്. നിന്നെ സ്നേഹിക്കുന്നത് എന്റെ ജീവിതമാണ്. എന്റെ സ്നേഹവും ആത്മാവും നിനക്കുള്ളതാണ്. നീ എല്ലായ്പ്പോഴും എന്റെ കൈകളിൽ സുരക്ഷിതയായിരിക്കും, എന്നെ വിട്ടു പോകാൻ ഞാൻ നിന്നെ ഒരിക്കലും അനുവദിക്കില്ല. ഞാൻ നിന്നെ സ്നേഹിക്കുന്നു കുഞ്ഞേ- എന്നാണ് റോബിൻ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
അടുത്തിടെയാണ് തനിക്ക് ബോൺ ട്യൂമർ ആണെന്ന വിവരം റോബിൻ തുറന്നുപറഞ്ഞത്. താരത്തിന്റെ ഈ വെളിപ്പെടുത്തൽ ആരാധകരെ സങ്കടത്തിലാക്കിയിരുന്നു.
ബിഗ് ബോസിൽ നിന്ന് പുറത്തുവന്ന ശേഷം സിനിമയിൽ നിന്നുൾപ്പെടെ നിരവധി അവസരങ്ങളാണ് എത്തിയത്. നിരവധി ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ റോബിനെ തേടിയെത്തിയിരുന്നു. സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് റോബിനിപ്പോൾ. റോബിന്റെ സിനിമ അരങ്ങേറ്റം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.
Read More: 'മോണിക്ക ഓ മൈ ഡാര്‍ലിംഗു'മായി രാജ്‍കുമാര്‍ റാവു, ട്രെയിലര്‍ പുറത്ത്