'അത് ലിയോ അല്ല'; പോസ്റ്റില്‍ വിശദീകരണവുമായി റോബിന്‍ രാധാകൃഷ്ണന്‍

Published : Feb 23, 2023, 02:13 PM IST
'അത് ലിയോ അല്ല'; പോസ്റ്റില്‍ വിശദീകരണവുമായി റോബിന്‍ രാധാകൃഷ്ണന്‍

Synopsis

താന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് റോബിന്‍ നേരത്തെ പറഞ്ഞിരുന്നു

ബിഗ് ബോസ് മലയാളം കഴിഞ്ഞ സീസണ്‍ മുതല്‍ സമൂഹ മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. സീസണിലെ വിജയി ആയില്ലെങ്കിലും ഷോയില്‍ നിന്ന് ഏറ്റവുമധികം ആരാധകരെ നേടിയത് റോബിന്‍ ആയിരുന്നു. പിന്നീടിങ്ങോട്ട് റോബിന്‍റെ അഭിമുഖങ്ങളും പല വേദികളിലെ സാന്നിധ്യവുമൊക്കെ പലപ്പോഴും ചര്‍ച്ചയായി. റോബിന്‍റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇത്തരത്തില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത് എന്താണെന്ന് ചില സൂചനകളിലൂടെ വ്യക്തമാക്കുകയിരിക്കുകയാണ് അദ്ദേഹം.

ലോകേഷ് കനകരാജിന് നന്ദി അറിയിച്ചുകൊണ്ട് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റും സ്റ്റോറിയും റോബിന്‍ ഇന്നലെ വൈകിട്ട് പങ്കുവച്ചിരുന്നു. ഒപ്പം നവംബര്‍ എന്നും കുറിച്ചിരുന്നു. ലോകേഷിന്‍റെ വരും ചിത്രങ്ങളില്‍ ഏതിലെങ്കിലും റോബിന് വേഷമുണ്ടാവുമോ എന്ന തരത്തിലായിരുന്നു ആരാധകരുടെ ചര്‍ച്ചകള്‍. തമിഴില്‍ ഏറ്റവും ഫാന്‍ ഫോളോവിംഗ് ഉള്ള സംവിധായകരില്‍ ഒരാള്‍ ആയതിനാല്‍ തമിഴ്നാട്ടിലെ വിജയ് ആരാധകരിലേക്കും ഈ വിഷയം എത്തിയിരുന്നു. ലോകേഷ് ഇപ്പോള്‍ ചിത്രീകരിക്കുന്ന വിജയ് ചിത്രത്തില്‍ റോബിന്‍ ഉണ്ടാവും എന്ന തരത്തിലും പ്രചരണം നടന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ ഒരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ് റോബിന്‍. താന്‍ ഉദ്ദേശിച്ചത് ലോകേഷിന്‍റെ പുതിയ ചിത്രം ലിയോയെക്കുറിച്ച് അല്ല എന്നാണ് റോബിന്‍റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഇതേക്കുറിച്ച് വിശദീകരിക്കുന്ന ഒരു യുട്യൂബ് വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

എന്‍റര്‍ടെയ്ന്‍മെന്‍റ് കിഴി എന്ന യുട്യൂബ് ചാനലിന്‍റെ വീഡിയോയില്‍, ലോകേഷിന് നന്ദി അറിയിച്ചുകൊണ്ടുള്ള റോബിന്‍റെ പോസ്റ്റ് സ്വന്തം സിനിമാ സംരംഭത്തെക്കുറിച്ചുള്ള എന്തെങ്കിലും കാര്യം സംബന്ധിച്ചാകാമെന്നാണ് പറയുന്നത്. താന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന കാര്യം റോബിന്‍ നേരത്തെ പങ്കുവച്ചിരുന്നു. എന്‍റെ വീഴ്ചകള്‍ എന്ന് തല്‍ക്കാലം പേരിട്ടിരിക്കുന്ന ഈ ചിത്രം ഡിസംബറില്‍ നടന്നേക്കുമെന്നാണ് റോബിന്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ഒരുപക്ഷേ നവംബറില്‍ തന്നെ ആരംഭിക്കാനുള്ള സാധ്യതകള്‍ പങ്കുവെക്കുന്ന വീഡിയോ ആണ് റോബിന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തില്‍ റോബിന്‍റെ പ്രതിശ്രുത വധു ആരതി പൊടി നായികയായേക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. ഈ ചിത്രം സംബന്ധിച്ച എന്തെങ്കിലും അപ്ഡേറ്റുകള്‍ ഒരുപക്ഷേ ലോകേഷ് ആവും ആദ്യം പങ്കുവെക്കുകയെന്നും.

ALSO READ : 'മമ്മൂട്ടി, ഓ മൈ ​ഗോഡ്'! നന്‍പകല്‍ നെറ്റ്ഫ്ലിക്സില്‍; പ്രശംസ കൊണ്ട് മൂടി പാന്‍ ഇന്ത്യന്‍ പ്രേക്ഷകര്‍

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ