'ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് വേഗം വാ'; വികാരാധീനനായി ഭാവി വധുവിനെ യാത്രയാക്കി ഡോ. റോബിൻ രാധാകൃഷ്‍ണൻ

Published : Sep 13, 2022, 01:08 PM IST
'ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് വേഗം വാ'; വികാരാധീനനായി ഭാവി വധുവിനെ യാത്രയാക്കി ഡോ. റോബിൻ രാധാകൃഷ്‍ണൻ

Synopsis

ആരതി പൊടിയെ യാത്രയാക്കുന്ന ഡോ. റോബിൻ രാധാകൃഷ്‍ണന്റെ വീഡിയോ.

സാമൂഹ്യ മാധ്യമങ്ങൾ സ്ഥിരമായി കൈകാര്യം ചെയ്യുന്ന ഒട്ടുമിക്ക മലയാളികൾക്കും സുപരിചിതമാണ് ഡോ. റോബിൻ രാധാകൃഷ്‍ണൻ എന്ന പേര്. എന്നാൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കാത്തവരുടെയും കുടുംബത്തിലെ ഒരു അംഗത്തെ പോലെ റോബിൻ കടന്നുവന്നത് ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സാര്‍ത്ഥി ആയതോടെയാണ്. ബിഗ് ബോസിൽ എത്തിയതോടെ വലിയൊരു ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ റോബിന് കഴിഞ്ഞു. ഇത്തവണത്തെ സീസണിലെ കരുത്തനായ മത്സരാർത്ഥിയായിരുന്നു റോബിൻ. എഴുപതാമത്തെ ദിവസം ഷോയിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തിറങ്ങേണ്ടി വന്നെങ്കിലും റോബിന് ആരാധകര്‍ വര്‍ദ്ധിച്ചതേയുള്ളൂ. ബിഗ് ബോസില്‍ നിന്ന് പുറത്തെത്തിയതിനു ശേഷവും ഡോ. റോബിൻ രാധാകൃഷ്‍ണൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരോടെ നിരന്തരം സംവദിക്കാറുണ്ട്. താൻ കമ്മിറ്റഡാണെന്നും വിവാഹം ഫെബ്രുവരിയിലായിരിക്കുമെന്നും ഡോ. റോബിൻ വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് റോബിന്റെ വെളിപ്പെടുത്തൽ. 'പലരും പറയുന്നുണ്ടായിരുന്നു എന്റെ എൻ​ഗേജ്മെന്റ് കഴിഞ്ഞുവെന്ന് പറയുന്നുണ്ട്. എന്നാൽ ഇതുവരെ എൻ​ഗേജ്മെന്റ് കഴിഞ്ഞിട്ടില്ല. പക്ഷെ ഞാൻ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും. ആളാരാണെന്ന് അറിയണ്ടേ?. ആരതി പൊടി എന്നാണ് റോബിൻ ആരാധകരോടായി പറഞ്ഞത്.

 ഇരുവരുടെയും സ്നേഹം ദൃഢമായതാണെന്ന് തെളിയിക്കുന്നതാണ് ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും. ഷൂട്ടിംഗിനായി പോകുന്ന ഭാവി വധുവിനെ വളരെ വികാര നിർഭരമായി യാത്രയാക്കുന്ന വിഡിയോയാണ് അടുത്തിടെ റോബിൻ പങ്കുവെച്ചിരിക്കുന്നത്. സിനിമ ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് വേഗം വാ, മിസ്സ്‌ യു എന്നാണ് ഡോ റോബിൻ നൽകിയിരിക്കുന്ന അടിക്കുറിപ്പ്. വിമാനത്തിൽ കയറിയതിനു ശേഷവും ഇരുവരും വീഡിയോ കാൾ ചെയ്യുന്നുണ്ട്. സംസാരിക്കാൻ കഴിയാതെ ആരതിയുടെ വാക്കുകൾ ഇടറുന്നതും കണ്ണ് നിറയുന്നതും റോബിൻ ആരാധകരെയും സങ്കടത്തിലാക്കി. ഒന്നും സംസാരിക്കാൻ കഴിയാതെ റോബിനും നോക്കി ഇരിക്കുന്നത് കാണാം. ഇരുവരുടെയും സ്നേഹം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ എന്നാണ് ആരാധകരുടെ ആശംസ.

പ്രമുഖ മോട്ടിവേഷണല്‍ സ്‍പീക്കറും ഡോക്ടറുമാണ് റോബിന്‍ രാധാകൃഷ്‍ണന്‍.  തിരുവനന്തപുരം ജി ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ് റോബിന്‍. സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിന്‍ ഡോ. മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിലെ പട്ടമാണ് സ്വദേശം.

Read More : ഗൗതം മേനോൻ സിനിമ സെൻസര്‍ ചെയ്‍തു, കാത്തിരിപ്പിന് വിരാമമിട്ട് 'വെന്ത് തനിന്തതു കാട്' എത്തുന്നു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒടുവിൽ സ്ഥിരീകരിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും; 'വിരോഷിന്‍റെ വിവാഹം', ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് കുറിപ്പ്
‘വരവ്’ സെറ്റിൽ ജന്മദിനം ആഘോഷിച്ച് 'ബെൻസിന്റെ മകൾ' അമൃതവർഷിണി