ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്: മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

Published : May 18, 2024, 05:05 PM IST
ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്: മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

Synopsis

മലയാളത്തിലെ ക്ലാസിക് ചിത്രം ഫാസിലാണ് സംവിധാനം ചെയ്തത്. സൈക്കോ ത്രില്ലർ വിഭാഗത്തില്‍പ്പെടുന്ന മണിച്ചിത്രത്താഴിന്‍റെ ഹൊറര്‍ രീതിയിലുള്ള പരിചരണം ഇന്നും സിനിമ പ്രേമികള്‍ക്കിടയില്‍ ഒരു ചര്‍ച്ചയാണ്.

കൊച്ചി: കൊച്ചി: മലയാള സിനിമയിലെ ക്ലാസിക് സിനിമകളില്‍ ഒന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ഒരു സൈക്കോ ത്രില്ലറായ ചിത്രം ഇന്നും ടിവിയിലെ സംപ്രേക്ഷണം ചെയ്താലും പ്രേക്ഷകരെ കിട്ടുന്ന ചിത്രമാണ്. ഇന്ത്യയിലെ ഒരു വിധം എല്ലാ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്. 1993 ല്‍ ഇറങ്ങിയ ചിത്രം ഇന്നും പ്രസക്തമായി തന്നെ നില്‍ക്കുന്നു.

സൈക്കോ ത്രില്ലർ വിഭാഗത്തില്‍പ്പെടുന്ന മണിച്ചിത്രത്താഴിന്‍റെ ഹൊറര്‍ രീതിയിലുള്ള പരിചരണം ഇന്നും സിനിമ പ്രേമികള്‍ക്കിടയില്‍ ഒരു ചര്‍ച്ചയാണ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായി എത്തിയത്.  സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചത്. 

1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഈ ചിത്രം നേടി. ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ലഭിച്ചിരുന്നു. ഒടിടി പ്ലേ റിപ്പോര്‍ട്ട് പ്രകാരം ചിത്രം ഇപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്.

പുതിയ അപ്‌ഡേറ്റുകൾ അനുസരിച്ച്  ചിത്രം 2024 ജൂലൈ 12-നോ ഓഗസ്റ്റ് 17-നോ വീണ്ടും തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം. ടീം റീമാസ്റ്ററിംഗ് പ്രക്രിയ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ മണിച്ചിത്രത്താഴ് റീ-റിലീസ് തീയതി പ്രഖ്യാപിക്കൂ എന്നാണ് വിവരം.  2024 ജൂലൈ 17 ന് വീണ്ടും റിലീസ് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.  ഒഫീഷ്യൽ ട്രെയിലര്‍ സഹിതം ചിത്രത്തിന്‍റെ റീ റിലീസ് തീയതി ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും എന്നാണ് വിവരം.

എംജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ മണിച്ചിത്രത്താഴിലെ ഗാനങ്ങള്‍ എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. രാജ്യത്തെങ്ങും നിലനില്‍ക്കുന്ന റീ റിലീസ് തരംഗത്തിനൊപ്പം മികച്ച നേട്ടം കൈവരിക്കാന്‍ മലയാളത്തിലെ ക്ലാസിക് ചിത്രത്തിന് സാധിക്കും എന്നാണ് ബോക്സോഫീസ് പ്രതീക്ഷ. 

ട്യൂഷന്‍ ക്ലാസില്‍ തുടങ്ങിയ പ്രണയം; 'സുമിത്രേച്ചിയുടെ മകള്‍ക്ക്' മംഗല്യം ഉറപ്പിച്ചു

'കുടുംബസ്ത്രീയും കുഞ്ഞാടും' ട്രെയിലര്‍ പുറത്തിറങ്ങി; മെയ് 31ന് റിലീസ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളത്തില്‍ നിന്ന് വേറിട്ട ഹൊറര്‍ ത്രില്ലര്‍; 'മദനമോഹം' ഫെബ്രുവരി 6 ന്
മോഹൻലാലിന്റെ L366ന് നാളെ തുടക്കം, അണിയറ പ്രവർത്തകരുടെ പേരുകൾ പുറത്തുവിട്ട് തരുൺ മൂർത്തി