ദൃശ്യം 2 ചോർന്നു, വ്യാജ പതിപ്പ് ടെലിഗ്രാമിൽ, ആദ്യ പ്രതികരണവുമായി ജീത്തു ജോസഫ്

Published : Feb 19, 2021, 07:49 AM ISTUpdated : Feb 19, 2021, 07:52 AM IST
ദൃശ്യം 2 ചോർന്നു, വ്യാജ പതിപ്പ് ടെലിഗ്രാമിൽ,  ആദ്യ പ്രതികരണവുമായി ജീത്തു ജോസഫ്

Synopsis

ചിത്രത്തിനുള്ള മികച്ചതെന്ന അഭിപ്രായം സന്തോഷിപ്പിക്കുന്നതെന്നും ജിത്തു ജോസഫ് പ്രതികരിച്ചു. ദൃശ്യം-1 നേക്കാൾ നല്ലതെന്ന് ചിലർ അഭിപ്രായപ്പെട്ടു. അത് തന്നെ കൂടുതൽ ഞെട്ടിച്ചെന്നും ജിത്തു ജോസഫ് പറഞ്ഞു

കൊച്ചി: ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ദൃശ്യം-2 ചോർന്നു. റിലീസിന്  
രണ്ട് മണിക്കൂറിന് ശേഷം ചിത്രം ടെലിഗ്രാമിൽ വന്നു. ആരാധകർ ഏറെ കയ്യടിയോടെ സ്വീകരിച്ച ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം -2. മികച്ച പ്രതികരണമാണ് രണ്ടാം ഭാഗത്തിനും ലഭിക്കുന്നത്.

എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പിറങ്ങിയത് അണിയറപ്രവർത്തകരെയും നിരാശരാക്കുകയാണ്. വ്യാജ പതിപ്പിറങ്ങിയത് ദൌർഭാഗ്യകരമാണെന്നും ആമസോൺ തന്നെ അത് തടയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകൻ ജീത്തു ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ചിത്രത്തിനുള്ള മികച്ചതെന്ന അഭിപ്രായം സന്തോഷിപ്പിക്കുന്നതെന്നും ജിത്തു ജോസഫ് പ്രതികരിച്ചു.

ദൃശ്യം-1 നേക്കാൾ നല്ലതെന്ന് ചിലർ അഭിപ്രായപ്പെട്ടു. അത് തന്നെ കൂടുതൽ ഞെട്ടിച്ചെന്നും ജിത്തു ജോസഫ് പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ കൊണ്ടാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാൻ പറ്റാതെ പോയത്. തിയേറ്ററിലായിരുന്നെങ്കിൽ ചിത്രം രണ്ടാഴ്ച നിറഞ്ഞോടും. പക്ഷേ ഫാമിലികൾ തിയേറ്ററുകളിലേക്ക് വരാൻ മടിക്കുമെന്നാണ് പല കുടുംബങ്ങളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച ഫീഡ്ബാക്ക്. അതാണ് ഒടിടി റീലീസിന് കാരണമായതെന്നും ജീത്തു ജോസഫ് പറഞ്ഞു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദിലീപിന്‍റെ ഫാൻസിനെ കൊണ്ട് തെറിവിളിപ്പിക്കാൻ വേണ്ടി മാത്രം', ഡിജിപിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മി; ഓണ്‍ലൈൻ മാധ്യമം നൽകിയത് വ്യാജ വാർത്തകൾ
'എന്തിനാണ് കൊച്ചു വായിൽ വലിയ വർത്തമാനങ്ങൾ?; വിമർശനങ്ങൾക്ക് മറുപടിയുമായി മീനാക്ഷി