ജോര്‍ജുകുട്ടിക്കു പിന്നാലെ രണ്ടാംവരവിന് 'രാംബാബു'വും; 'ദൃശ്യം 2' തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ച് ജീത്തു ജോസഫ്

By Web TeamFirst Published Feb 20, 2021, 5:13 PM IST
Highlights

ആശിര്‍വാദ് സിനിമാസ് തന്നെയാവും തെലുങ്ക് റീമേക്ക് നിര്‍മ്മിക്കുന്നത്. ആശിര്‍വാദിന്‍റെ ആദ്യ തെലുങ്ക് ചിത്രവുമാണിത്.

ഡയറക്ട് ഒടിടി റിലീസായെത്തി സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത 'ദൃശ്യം 2'ന് തെലുങ്ക് റീമേക്ക് വരുന്നു. മലയാളം ഒറിജിനല്‍ റിലീസ് ആയ ഇന്നലെത്തന്നെ തെലുങ്ക് റീമേക്ക് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇപ്പോഴത് ഔദ്യോഗികമായിരിക്കുകയാണ്. റീമേക്കില്‍ നായകനാവുന്ന വെങ്കടേഷിനും ആന്‍റണി പെരുമ്പാവൂരിനുമൊപ്പമുള്ള ചിത്രം സഹിതമാണ് ജീത്തു ജോസഫ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങും. ജീത്തു തന്നെയാവും ചിത്രം സംവിധാനം ചെയ്യുന്നത്.

ആശിര്‍വാദ് സിനിമാസ് തന്നെയാവും തെലുങ്ക് റീമേക്ക് നിര്‍മ്മിക്കുന്നത്. ആശിര്‍വാദിന്‍റെ ആദ്യ തെലുങ്ക് ചിത്രവുമാണിത്. മലയാളം ഒറിജിനല്‍ ഇറങ്ങിയ ഇന്നലെത്തന്നെ റീമേക്ക് സംബന്ധിച്ച കരാര്‍ ഒപ്പിട്ടതായും അറിയുന്നു.

 

2013ല്‍ പുറത്തെത്തിയ മലയാളം 'ദൃശ്യ'ത്തിനു ശേഷം ആദ്യമെത്തിയ റീമേക്ക് 'ദൃശ്യ' എന്ന പേരില്‍ കന്നഡയിലായിരുന്നു. എന്നാല്‍ അതേവര്‍ഷം 'ദൃശ്യം' എന്ന പേരില്‍ത്തന്നെ തെലുങ്ക് റീമേക്കും എത്തി. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി തെലുങ്കില്‍ എത്തിയപ്പോള്‍ പേര് രാംബാബു എന്നായിരുന്നു. കഥാപാത്രത്തെ അവതരിപ്പിച്ചത് വെങ്കടേഷ്. 'റാണി' തെലുങ്കില്‍ 'ജ്യോതി' ആയിരുന്നു. എന്നാല്‍ അവതരിപ്പിച്ചത് മീന തന്നെ. ഐജി ഗീത പ്രഭാകറിനെ നദിയ മൊയ്‍തു അവതരിപ്പിച്ചപ്പോള്‍ അനുവായി എസ്‍തര്‍ അനിലുമെത്തി. ആദ്യകാല നടി ശ്രീപ്രിയയുടെ സംവിധായക അരങ്ങേറ്റചിത്രവുമായിരുന്നു തെലുങ്ക് ദൃശ്യം. ചിത്രം ബോക്സ് ഓഫീസില്‍ മികച്ച വിജയവുമായിരുന്നു. 

click me!