മോഹൻലാലിന്റെ ദൃശ്യം 2 തെലുങ്കിലേക്ക്, നായകൻ വെങ്കിടേഷ്

Web Desk   | Asianet News
Published : Feb 19, 2021, 12:22 PM IST
മോഹൻലാലിന്റെ ദൃശ്യം 2 തെലുങ്കിലേക്ക്, നായകൻ വെങ്കിടേഷ്

Synopsis

ദൃശ്യം 2 തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു.

മോഹൻലാല്‍ നായകനായ ദൃശ്യം 2 പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. ഏറെ കാത്തിരിപ്പുകള്‍ക്ക്  ഒടുവിലാണ് ചിത്രം എത്തിയിരിക്കുന്നത്. ചിത്രം വൻ ഹിറ്റാകുമെന്നാണ് സൂചന. ഇപോഴിതാ ദൃശ്യം 2 തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വരുന്നു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. വെങ്കടേഷ് ആയിരിക്കും ചിത്രത്തില്‍ നായകനാകുക.

ജീത്തു ജോസഫ് തന്നെയാകും ചിത്രം സംവിധാനം ചെയ്യുക. ദൃശ്യം ഒന്നിന്റെ തെലുങ്ക് റീമേക്കിലും വെങ്കടേഷ് ആയിരുന്നു നായകൻ. മീന തന്നെയാകും നായിക. ആശ ശരത് അഭിനയിച്ച വേഷം നദിയ മൊയ്‍തു ചെയ്യും. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. സിനിമയുടെ ജോലികള്‍ ഉടൻ തുടങ്ങും.

ആദ്യ ഭാഗത്തുണ്ടായിരുന്ന മീന, എസ്‍തര്‍, അൻസിബ, ആശാ ശരത്, സിദ്ധിഖ് എന്നിവര്‍ക്ക് പുറമെ മുരളി ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

വരുണ്‍ കൊലപാതക കേസിന്റെ അന്വേഷണം ദൃശ്യം 2വിലും തുടരുന്നുണ്ട്.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി