മറുഭാഷാ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടോ 'ദൃശ്യം 3'? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Published : May 21, 2026, 07:23 PM ISTUpdated : May 21, 2026, 07:25 PM IST
drishyam 3 other language audience responses mohanlal jeethu joseph

Synopsis

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3 മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളായും ഇന്ന് റിലീസ് ചെയ്തു

മലയാളത്തില്‍ ശ്രദ്ധ നേടുന്ന ചിത്രങ്ങളുടെ മറുഭാഷാ മൊഴിമാറ്റ പതിപ്പുകള്‍ തിയറ്ററുകളിലെത്തുന്നത് ഒരു പതിവായിട്ടുണ്ട് ഇപ്പോള്‍. വിജയ ചിത്രങ്ങളുടെ തെലുങ്ക് പതിപ്പുകളാണ് ഏറെയും ഇങ്ങനെ എത്താറ്. എന്നാല്‍ അതൊക്കെ മലയാളം ഒറിജിനല്‍ തിയറ്ററുകളില്‍ മികച്ച വിജയം നേടിയതിന് ശേഷം മാത്രമാണ്. എന്നാല്‍ അതില്‍ നിന്ന് വേറിട്ട റിലീസ് സ്ട്രാറ്റജിയുമായാണ് ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ ദൃശ്യം 3 തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. മലയാളം ഒറിജിനലിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ മൊഴിമാറ്റ പതിപ്പുകളും മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് തിയറ്ററുകളില്‍ എത്തി. ദൃശ്യം ആദ്യ രണ്ട് ഭാ​ഗങ്ങള്‍ക്ക് ലഭിച്ചതുപോലെ മൊത്തത്തില്‍ പോസിറ്റീവ് റിവ്യൂസ് അല്ല ചിത്രത്തിന് ലഭിക്കുന്നത്. ഏറെയും പോസിറ്റീവ് റിവ്യൂസ് ആണെങ്കിലും സമ്മിശ്ര പ്രതികരണങ്ങളും ഉണ്ട്. ഒരേ ദിവസമെത്തിയ മറുഭാഷാ പതിപ്പുകള്‍ക്ക് അതത് ഇടങ്ങളിലെ പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ എങ്ങനെയാണ്? നോക്കാം.

മോളിവുഡിന്‍റെ പതിവിന് വിപരീതമായി റിലീസിന് 11 ദിവസങ്ങള്‍ക്ക് മുന്‍പാണ് മലയാളത്തില്‍ ദൃശ്യം 3 ന്‍റെ അഡ്വാന്‍സ് ബുക്കിം​ഗ് ആരംഭിച്ചത്. അത്രത്തോളം ഇല്ലെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളുടെ ബുക്കിം​ഗും ദിവസങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ചിരുന്നു. മറുഭാഷകളില്‍ കാര്യമായ പ്രൊമോഷന്‍ ഒന്നും ഉണ്ടായില്ലെങ്കിലും ചിത്രം വരുന്ന കാര്യം മറുഭാഷാ പ്രേക്ഷകരും അറിഞ്ഞിരുന്നു. ആദ്യ രണ്ട് ഭാ​ഗങ്ങള്‍ക്ക് ലഭിച്ചതില്‍ നിന്ന് വിപരീതമായി സമ്മിശ്ര അഭിപ്രായങ്ങളാണ് മറുഭാഷകളിലും ചിത്രത്തിന് ലഭിക്കുന്നത്.

 

 

 

 

മറുഭാഷകളിലെ ശ്രദ്ധേയ റിവ്യൂവര്‍മാരായ ഭരദ്വാജ് രം​ഗന്‍, നോന പ്രിന്‍സ്, അമുത ഭാരതി തുടങ്ങിയവര്‍ ചിത്രത്തെക്കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ ആന്‍മോള്‍ ജാംവാല്‍, വെങ്കി റിവ്യൂസ്, ക്രിസ്റ്റഫര്‍ കനകരാജ് തുടങ്ങിയവര്‍ ചിത്രം പ്രതീക്ഷ കാത്തില്ലെന്ന അഭിപ്രായക്കാരാണ്. മറുഭാഷാ പ്രേക്ഷകരില്‍ നിന്നെന്ന തരത്തില്‍ ഉയരുന്ന നെ​ഗറ്റീവ് അഭിപ്രായങ്ങള്‍ മലയാളം ദൃശ്യം 3 നെ വീഴ്ത്താനുള്ള പിആര്‍ ക്യാമ്പെയ്നിന്‍റെ ഭാ​ഗമാണെന്ന ഒരു ആരോപണവും നോന പ്രിന്‍സ് എന്ന ഉത്തരേന്ത്യന്‍ റിവ്യൂവര്‍ ഉയര്‍ത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ഹിന്ദി റീമേക്കിന് വേണ്ടിയുള്ള നീക്കമാണിതെന്നാണ് ഇദ്ദേഹത്തിന്‍റെ ആരോപണം. അതേസമയം മികച്ച ബുക്കിം​ഗ് ആണ് മറുഭാഷകളിലും ചിത്രത്തിന് ലഭിക്കുന്നത്. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം 50 കോടിക്ക് അടുത്തോ അതിന് മുകളിലോ നേടുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടി സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നുറങ്ങിയ അമ്മാളുവമ്മ'; കുറിപ്പുമായി സീമ ജി നായർ
'ഷിയാസിന് ഞാൻ സഹോദരിയെപ്പോലെ'; ആരോപണങ്ങളിൽ പ്രതികരിച്ച് അനുമോൾ