പ്രീസെയിലിലൂടെ മാത്രം ലഭിച്ചത് വമ്പൻ തുക, ബോക്സ് ഓഫീസിനോട് ഒരുങ്ങിയിരിക്കാൻ മുന്നറിയിപ്പ് നൽകി ജോർജുകുട്ടി; ദൃശ്യം 3 മെയ് 21 മുതൽ

Published : May 19, 2026, 03:06 PM IST
Drishyam 3

Synopsis

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3' മെയ് 21-ന് റിലീസ് ചെയ്യും. ആഗോളതലത്തിൽ അഡ്വാൻസ് ബുക്കിംഗിലൂടെ വമ്പൻ തുകയാണ് ചിത്രം നേടിയിരിക്കുന്നത്. Drishyam 3 pre sale

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 3. ആദ്യ രണ്ട് ഭാഗത്തിന്റെയും വമ്പൻ വിജയത്തിന്റെ തുടർച്ച മൂന്നാം ഭാഗത്തിനും ഉണ്ടാവുമെന്നാണ് പ്രേക്ഷകർ പ്രാതർഹീക്ഷിക്കുന്നത്. മെയ് 21 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ പ്രീ സെയിൽ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിലൂട 25 കോടിയാണ് ആഗോള തലത്തിൽ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 

ബുക്ക് മൈ ഷോയിൽ ഇതുവരെ 350000 ടിക്കറ്റുകളാണ് വിറ്റുപോയിട്ടുള്ളത്.ആദ്യ ദിനം പോസറ്റീവ് പ്രതികരണം ലഭിക്കുകയാണെങ്കിൽ മലയാളത്തിൽ ബോക്സ് ഓഫീസ് കളക്ഷനിൽ മറ്റൊരു റെക്കോർഡ് സൃഷ്ടിക്കാൻ ദൃശ്യത്തിന് ആവുമെന്നാണ് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. മോഹൻലാലിന്റേയും ജീത്തു ജോസഫിന്റെയും ദൃശ്യം 3 യിലുള്ള ആത്മവിശ്വാസം ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

യു/എ 13+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഏറ്റവും പ്രധാനം എന്റെ ഭാര്യ, അതു കഴിഞ്ഞേ കൂട്ടുകാരിയുള്ളൂ'; ചോദ്യങ്ങൾക്ക് മറുപടിയുമായി സിജോ
'വിവാഹമോചനത്തിന് പിന്നാലെ മൗനി റോയിക്ക് ദിശ പഠാണിയുമായി ലെസ്ബിയൻ ബന്ധമെന്ന് പ്രചാരണം'; പ്രതികരിച്ച് സൂരജ് നമ്പ്യാർ