കരിയറില്‍ മൂന്നാമതും ആ നേട്ടം! ഏഴാം ദിനം ആ നാഴികക്കല്ല് പിന്നിട്ട് ദൃശ്യം 3, ബോക്സ് ഓഫീസിനെ ഞെട്ടിച്ച് മോഹൻലാല്‍

Published : May 28, 2026, 10:07 AM IST
Drishyam 3

Synopsis

കേരളത്തില്‍ മാത്രം രണ്ടാം വാരം 500 സ്‍ക്രീനുകളില്‍.

മോഹൻലാല്‍ നായകനായി 21ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ദൃശ്യം 3. മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഏഴാം ദിനമെത്തുമ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 200 കോടിയിലധികം ദൃശ്യം 3 നേടിക്കഴിഞ്ഞു. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളും മോഹൻലാല്‍ നായകനായി 200 കോടി ക്ലബില്‍ കയറിയവയാണ്. രണ്ടാം വാരം എത്തുമ്പോഴും 500 തിയറ്ററുകളിലാണ് കേരളത്തില്‍ ദൃശ്യം 3 പ്രദര്‍ശിപ്പിക്കുന്നത്.

മലയാള സിനിമയില്‍ റിലീസിനായി ഏവരും ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ദൃശ്യം 3. ആദ്യഭാഗവും രണ്ടാം ഭാഗവും നല്‍കിയ വിജയവും പ്രതീക്ഷയുമെല്ലാമാണ് അതിന് കാരണം. തന്‍റെ കുടുംബത്തിലേക്ക് വിളിക്കാതെ വന്ന അതിഥിയെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജോര്‍ജുകുട്ടിയും കുടുംബവും പൊലീസ് പിടിയിലാവുമോ അതോ നാലാം ക്ലാസുകാരന്‍റെ കൂര്‍മബുദ്ധി കൊണ്ട് വീണ്ടും രക്ഷപ്പെടുമോ എന്നറിയാനായിരുന്നു ഏവരും കാത്തിരുന്നത്. മൂന്നാം ഭാഗം ഇമോഷണനും പ്രധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ ബോക്സ് ഓഫീസ് തൂക്കുന്ന പ്രകടനമാണ് ദൃശ്യം 3 തിയറ്ററുകളില്‍ കാഴ്‍ചവയ്‍ക്കുന്നത്.

യു/എ 13+ സർട്ടിഫിക്കറ്റാണ് ദൃശ്യം 3യ്ക്ക് ലഭിച്ചിരുന്നത്. ഏപ്രിൽ രണ്ടിന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.

ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കുന്നുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഒഎൽഎക്‌സിൽ ഓഡിഷൻ കോൾ കണ്ട് പങ്കെടുത്തു, അത് ഫേക്കായിരുന്നു, അന്ന് 10000 രൂപയും നഷ്ടമായി..'; അനുഭവം പങ്കുവച്ച് നടൻ ശിവ ഹരിഹരൻ
മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമായ ‘കറക്കം’ നാളെ മുതൽ തിയേറ്ററുകളിൽ