'എമ്പുരാന്‍', 'തുടരും' വീണു! 'ദൃശ്യം 3' ലൂടെ സ്വന്തം റെക്കോര്‍ഡ് തിരുത്തി മോഹന്‍ലാല്‍

Published : May 22, 2026, 09:19 AM IST
drishyam 3 surpassed thudarum and empuraan to become number 1 malayalam movie on Book My Show on day 1

Synopsis

മോഹൻലാലിന്‍റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിക്കുകയാണ്

മോളിവുഡില്‍ മോഹന്‍ലാലിനേക്കാള്‍ വലിയൊരു ക്രൗഡ് പുള്ളര്‍ ഇല്ല. ബോക്സ് ഓഫീസില്‍ എത്രയോ കാലം മുന്‍പേ അത് തെളിയിച്ചിട്ടുണ്ട് അദ്ദേഹം. ഓരോ ശ്രദ്ധേയ ചിത്രങ്ങള്‍ വരുമ്പോഴും തന്‍റെ പഴയ റെക്കോര്‍ഡുകള്‍ അദ്ദേഹം തിരുത്താറുമുണ്ട്. ഏറ്റവും പുതിയ റിലീസ് ദൃശ്യം 3 ന്‍റെ കാര്യത്തിലും അത്തരത്തിലുള്ള തിരുത്തിക്കുറിക്കലുകള്‍ ആരംഭിച്ചിട്ടുണ്ട്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായിരുന്ന ഇന്നലെയാണ് ഇന്ത്യയൊട്ടാകെ ആരാധകരുള്ള ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം തിയറ്ററുകളില്‍ എത്തിയത്. ദൃശ്യം ഫ്രാഞ്ചൈസി ചിത്രമായതിനാല്‍ത്തന്നെ വലിയ പ്രീ റിലീസ് ഹൈപ്പോടെയാണ് ചിത്രം എത്തിയത്. ഇത് മുന്നില്‍ കണ്ട് 11 ദിവസം മുന്‍പ് ആശിര്‍വാദ് സിനിമാസ് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നു. വന്‍ ഓപണിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം. ഒപ്പം മോളിവുഡില്‍ ഒരു റെക്കോര്‍ഡും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലൂടെ ആദ്യ ദിനം ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ മലയാള ചിത്രം എന്ന റെക്കോര്‍ഡ് ആണ് ദൃശ്യം 3 നേടിയിരിക്കുന്നത്. മോഹന്‍ലാലിന്‍റെ തന്നെ തുടരും എന്ന ചിത്രത്തിന്‍റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് ആണ് ഇത്. തുടരും റിലീസ് ദിനത്തില്‍ 4.19 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരുന്നതെങ്കില്‍ ദൃശ്യം 3 അതിനെ മറികടന്ന് ബുക്ക് മൈ ഷോയിലൂടെ ഇന്നലെ വിറ്റത് 5.87 ലക്ഷം ടിക്കറ്റുകളാണ്. മൂന്നാം സ്ഥാനത്തും മറ്റൊരു മോഹന്‍ലാല്‍ ചിത്രം തന്നെ. എമ്പുരാന്‍ ആണ് അത്. 3.81 ലക്ഷം ടിക്കറ്റുകളാണ് എമ്പുരാന്‍ ആദ്യ ദിനം വിറ്റിരുന്നത്.

അതേസമയം ഒരു മലയാള ചിത്രത്തിന് ഒരുപക്ഷേ ഇതുവരെ ലഭിക്കാത്ത തരത്തിലുള്ള റിലീസ് ആണ് ദൃശ്യം 3 ന് ലഭിച്ചത്. 67 രാജ്യങ്ങളില്‍ ചിത്രം ആദ്യ ദിനം എത്തി എന്നാണ് ഔദ്യോഗിക വിവരം. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള റിലീസ് ആണ് ഇത്. അഡ്വാന്‍സ് ബുക്കിംഗിലും മികച്ച പ്രതികരണം ലഭിച്ചിരുന്നു ചിത്രത്തിന്. ആദ്യ ഷോകളുടെ അഭിപ്രായം അറിയാന്‍ കാത്തിരിക്കുകയായിരുന്നു വലിയൊരു വിഭാഗം പ്രേക്ഷകര്‍. മോശമല്ല എന്ന അഭിപ്രായം വന്നതോടെ ടിക്കറ്റ് വില്‍പ്പന കുതിച്ചു. ഒരു ഘട്ടത്തില്‍ ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 41,000 ല്‍ അധികം ടിക്കറ്റുകളാണ് ദൃശ്യം 3 വിറ്റത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

66-ാം പിറന്നാളിന് 115 സിനിമകള്‍! മോഹന്‍ലാല്‍ ഫിലിം ഫെസ്റ്റിവലുമായി ജിയോ ഹോട്ട്സ്റ്റാര്‍
'ജോര്‍ജുകുട്ടി'യുടെ വേദന നായകനെ തൊട്ടപ്പോള്‍, 'ദൃശ്യം 3' കണ്ട് കരയുന്ന മോഹന്‍ലാല്‍; വൈറല്‍ വീഡിയോ