ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും ഇല്ലാതിരുന്ന സാധ്യത; 'ദൃശ്യം 3' ല്‍ ആദ്യ സര്‍പ്രൈസ് പൊട്ടിച്ച് ആശിര്‍വാദ് സിനിമാസ്

Published : May 11, 2026, 09:26 PM IST
drishyam 3 tamil telugu versions to get released on may 21 with malayalam original mohanlal jeethu joseph

Synopsis

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ നായകനാവുന്ന ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം മെയ് 21-ന് തിയേറ്ററുകളിലെത്തുകയാണ്.

മറുഭാഷാ സിനിമാപ്രേമികളും കാത്തിരിക്കുന്ന മലയാള ചിത്രങ്ങള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ജനപ്രീതി നേടിയ ചിത്രങ്ങളുടെ സീക്വലുകള്‍ക്കാണ് അങ്ങനെ സംഭവിക്കാറ്. ഇപ്പോഴിതാ ഒരു ജനപ്രിയ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗവും അത്തരമൊരു കാത്തിരിപ്പിനൊടുവില്‍ എത്തുകയാണ്. മലയാളത്തിലെ ഏറ്റവും പോപ്പുലര്‍ ആയ ഫ്രാഞ്ചൈസികളില്‍ ഒന്നായ ദൃശ്യത്തിന്‍റെ മൂന്നാം ഭാഗമാണ് അത്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ചിത്രത്തിന്‍റെ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ പങ്കെടുത്ത ട്രെയ്‍ലര്‍ ലോഞ്ച്. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച ഒരു പ്രധാന അപ്ഡേറ്റ് കൂടി എത്തിയിരിക്കുകയാണ്.

മെയ് 21 ന് മലയാളം പതിപ്പ് മാത്രമല്ല തിയറ്ററുകളില്‍ എത്തുക എന്നതാണ് അത്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകളും അന്നേ ദിവസം തിയറ്ററുകളില്‍ എത്തും. ദൃശ്യം ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും ഇല്ലാതിരുന്ന സാധ്യതയാണ് ഇത്. ദൃശ്യം 2 മലയാളം ഒറിജിനല്‍ ആദ്യമായി തിയറ്ററുകളിലെത്തിയത് ഈ വര്‍ഷം ഏപ്രില്‍ 10 ന് ആയിരുന്നു. 2021 ല്‍ ആദ്യമായി ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആയിരുന്നു. ദൃശ്യം 3 ന്‍റെ തമിഴ്, തെലുങ്ക് ട്രെയ്‍ലറുകള്‍ പുറത്തുവിട്ടുകൊണ്ടാണ് ആശിര്‍വാദ് സിനിമാസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ട്രെയ്‍ലറിന് ഡബ്ബ് ചെയ്തിരിക്കുന്നതും.

അതേസമയം ചിത്രത്തിന്‍റെ കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് ഇന്നലെ ആരംഭിച്ചിരുന്നു. ലിമിറ്റഡ് ഷോ കൗണ്ടുമായി ആരംഭിച്ച ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചില വിദേശമ മാര്‍ക്കറ്റുകളില്‍ അതിന് മുന്‍പ് തന്നെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ചിത്രത്തിന്‍റെ വന്‍ വിപണിമൂല്യം മുന്നില്‍ കണ്ട് ബോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളും ആശിര്‍വാദ് സിനിമാസിനൊപ്പം മലയാളം ദൃശ്യം 3 ന്‍റെ ഭാഗമാവുന്നുണ്ട്. ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കുന്നുമുണ്ട്. അതേസമയം ചിത്രത്തിന്‍റെ ആദ്യ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഇന്‍ഡസ്ട്രി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ചിത്ര ചേച്ചിയുടെ ആ ചോദ്യം'; ദൃശ്യം 3 ന് തുടക്കം നല്‍കിയ ആശയത്തെക്കുറിച്ച് ജീത്തു ജോസഫ്
'കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍'; അഖില്‍ മാരാര്‍ പറയുന്നു