അവിടെ 'ജോര്‍ജുകുട്ടി'യും 'ഗീതാ പ്രഭാകറും' ഭാര്യാഭര്‍ത്താക്കന്മാര്‍; 13-ാം വര്‍ഷം ദൃശ്യത്തിന് അടുത്ത റീമേക്ക്, റിലീസ് പ്രഖ്യാപിച്ചു

Published : May 22, 2026, 12:09 PM IST
drishyam indonesian remake Ayah Aku Mau Cerita release date announced when drishyam 3 released in malayalam

Synopsis

ജീത്തു ജോസഫിന്‍റെ ദൃശ്യം എന്ന മലയാള സിനിമയ്ക്ക് മറ്റൊരു വിദേശ റീമേക്ക് കൂടി

മലയാളത്തില്‍ മറ്റൊരു ചിത്രത്തിനും അവകാശപ്പെടാനില്ലാത്ത ഒരു നേട്ടം 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന് ഉണ്ട്. ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രം കഥപറച്ചിലിന് ഭാഷ തടസമല്ലെന്ന് മലയാള സിനിമയെ പൂര്‍ണ്ണമായും ബോധ്യപ്പെടുത്തിയ ചിത്രമാണ്. ദേശീയവും അന്തര്‍ദേശീയവുമായ ആറ് റീമേക്കുകളാണ് ദൃശ്യത്തിന് ലഭിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള, ചൈനീസ് എന്നീ ഭാഷകളിലായിരുന്നു ദൃശ്യത്തിന്റെ റീമേക്കുകള്‍. ഇപ്പോഴിതാ മറ്റൊരു വിദേശ ഭാഷയിലും ദൃശ്യം എത്താന്‍ ഒരുങ്ങുകയാണ്. ഇന്തോനേഷ്യന്‍ ഭാഷയിലാണ് അത്. ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു മലയാള ചിത്രം ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്.

അയ, അകു മൗ സെരിറ്റ എന്നാണ് ദൃശ്യം ഇന്തോനേഷ്യന്‍ റീമേക്കിന്‍റെ പേര്. അച്ഛാ, എനിക്ക് പറയാനുണ്ട് എന്നാണ് ഈ ടൈറ്റിലിന്‍റെ അര്‍ഥം. ദൃശ്യത്തിന്‍റെ കഥാഗതിയില്‍ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയും ആശ ശരത്ത് അവതരിപ്പിച്ച ഐജി ​ഗീത പ്രഭാകറും. ഇന്തോനേഷ്യന്‍ റീമേക്കില്‍ ഈ കഥാപാത്രങ്ങളായി എത്തുന്നത് യഥാര്‍ഥ ജീവിതത്തിലെ ഭാര്യാഭര്‍ത്താക്കന്മാര്‍ ആണെന്നതാണ് മറ്റൊരു കൗതുകം. വിനോ ജി ബാസ്റ്റ്യനും മാര്‍ഷ തിമോത്തിയുമാണ് യഥാക്രമം മലയാളത്തിലെ ജോര്‍ജുകുട്ടിയുടെയും ​ഗീത പ്രഭാകറിന്‍റെയും കഥാപാത്രങ്ങളെ മറ്റ് പേരുകളില്‍ അവതരിപ്പിത്തുന്നത്. ഇരുവരും പ്രേക്ഷകപ്രീതിയുള്ള താരങ്ങളാണ്. ഓ​ഗസ്റ്റ് 20 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.

മിറാക്കിള്‍ ഇന്‍ സെല്‍ നമ്പര്‍ 7 അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്ര​ദ്ധ നേടിയ നടനാണ് വിനോ ജി ബാസ്റ്റ്യന്‍. മെര്‍ലിന ദി മര്‍ഡറര്‍ ഇന്‍ ഫോര്‍ ആക്റ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് മാര്‍ഷ തിമോത്തി. ഡാനിയല്‍ റിഫ്കിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സ്പാനിഷ് മിസ്റ്ററി ചിത്രം എല്‍ ക്വെര്‍പോയുടെ ഇന്തോനേഷ്യന്‍ റീമേക്ക് അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ഡാനിയല്‍ റിഫ്കി. ഇന്തോനേഷ്യയിലെ പ്രമുഖ ബാനര്‍ ആയ ഫാല്‍ക്കണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ ദൃശ്യം 3 തിയറ്ററുകളില്‍ എത്തിയ സമയത്തു തന്നെയാണ് 13 വര്‍ഷം മുന്‍പ് ഇറങ്ങിയ ദൃശ്യത്തിന്‍റെ അടുത്ത റീമേക്ക് സംബന്ധിച്ച അപ്ഡേറ്റ് എത്തിയിരിക്കുന്നത് എന്നത് പ്രേക്ഷകരെ സംബന്ധിച്ച് കൗതുകം വര്‍ധിപ്പിക്കുന്നുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എമ്പുരാന്‍', 'തുടരും' വീണു! 'ദൃശ്യം 3' ലൂടെ സ്വന്തം റെക്കോര്‍ഡ് തിരുത്തി മോഹന്‍ലാല്‍
66-ാം പിറന്നാളിന് 115 സിനിമകള്‍! മോഹന്‍ലാല്‍ ഫിലിം ഫെസ്റ്റിവലുമായി ജിയോ ഹോട്ട്സ്റ്റാര്‍