
രണ്ടാഴ്ച മുൻപായിരുന്നു വിഡി സതീശൻ മുഖ്യമന്ത്രിയായുള്ള കോൺഗ്രസ് മന്ത്രിസഭ കേരളത്തിൽ അധികാരത്തിലേറിയത്. പിന്നാലെ നിരവധി പ്രഖ്യാപനങ്ങളും സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിലൊന്നായിരുന്നു സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവ വേളയിലുള്ള മൂന്ന് ദിവസത്തെ അവധി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ അടക്കം നടക്കുന്നുണ്ട്. ആർത്തവ അവധിയുമായി ബന്ധപ്പെട്ട് മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ നടത്തിയ പരാമർശം വലിയ ചർച്ചകൾക്ക് വഴിവച്ചു.
ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും അവധി നൽകിയാല്‍ എല്ലാവരും അറിയുമെന്ന തരത്തിലുമായിരുന്നു ശ്രീലേഖ ഫേസ്ബുക്കിലൂടെ പങ്കുവച്ച വാക്കുകൾ. മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്. അത് നാണക്കേടല്ലേയെന്നും ശ്രീലേഖ ചോദിച്ചിരുന്നു. ഈ പ്രസ്ഥാവനയ്ക്ക് എതിരെ നിരവധി പേരാണ് രംഗത്ത് എത്തിയത്. തതവസരത്തിൽ ശ്രീലേഖയെ പരിഹസിച്ച് എത്തിയിരിക്കുകയാണ് അഭിനേത്രിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.
ശ്രീലേഖയുടെ പരാമർശത്തിന്റെ വാർത്ത തമ്പ് പങ്കുവച്ചുകൊണ്ടാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. "ദേ അടുത്തത്.. 2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഒരു ഐപിഎസ് ഓഫീസർ", എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. "ഇപ്പോഴത്തെ കാലത്ത് ആർക്കാണ് ഇത് അറിയാൻ വയ്യത്തെ. ആൺകുട്ടികൾ പാഡ് വാങ്ങി കെടുക്കുന്ന കാലമായി മാഡം. പണ്ടത്തെ മുടിപ്പെത്തിവെക്കുന്ന കാലം കഴിഞ്ഞു മാഡം. ആർത്തവമാണ്. അവിഹിതം അല്ല. ചേച്ചി..പാവം വിട്ടുകള പെട്ടന്ന് കേട്ടപ്പോൾ ചിന്തിച്ചതാകും", എന്നായിരുന്നു ഒരാളുടെ കമന്റ്. കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനത്തില്‍ ആയിരുന്നു ആര്‍ത്തവ അവധിയെ കുറിച്ച് പറഞ്ഞത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ