'മനോഹരമെന്ന് പലരും പറയാറുണ്ടായിരുന്നു, പക്ഷേ....'; വീടുമാറ്റങ്ങൾക്കു പിന്നിലെ കഥ പറഞ്ഞ് ഭാഗ്യലക്ഷ്‍മി

Published : Oct 03, 2026, 01:37 PM IST
Bhagyalakshmi

Synopsis

വീട് മാറ്റങ്ങളെ കുറിച്ച് ഭാഗ്യലക്ഷ്‍മി.

മലയാള സിനിമയിലെ പ്രശസ്തയായ ഡബ്ബിംഗ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്‍മി. കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ 258ലേറെ അഭിനേത്രികൾക്ക് ശബ്ദം നൽകിയ ഭാഗ്യലക്ഷ്‍മി, അഭിനേതാവായും വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതകഥയും അനുഭവങ്ങളുമൊക്കെ ഭാഗ്യലക്ഷ്മി പങ്കുവെയ്ക്കാറുണ്ട്. തന്റെ വീടുമാറ്റങ്ങൾക്കു പിന്നിലെ കഥയാണ് ഭാഗ്യലക്ഷ്മി പുതിയ വ്ളോഗിൽ പങ്കുവെയ്ക്കുന്നത്.

''പല തവണ താൻ വീട് മാറിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ എല്ലാ അധ്വാനവും കൊണ്ട് വെച്ച വീടായിരുന്നു വിവാഹ ശേഷം പണിതത്. 2000 ൽ ഞാനവിടെ നിന്നും ഇറങ്ങി. വഴുതക്കാട് വന്ന് ഒരു വാടക വീട്ടിൽ താമസിച്ചു. നല്ല വീടായിരുന്നു. സുഹൃത്തായ മണി ചേച്ചി വാടകയ്ക്ക് തന്ന വീടാണ്. മൂന്ന് വർഷം അവിടെ താമസിച്ചു. പിന്നീട് സ്വന്തമായി ഫ്ലാറ്റ് വാങ്ങിച്ചു. അന്ന് വീട് എന്റെ ബഡ്ജറ്റിൽ ഒതുങ്ങുന്നില്ലായിരുന്നു. നല്ല ഫ്ലാറ്റായിരുന്നു. മക്കൾ വളർന്നപ്പോൾ അവർക്ക് പ്രെെവസിയില്ലെന്ന് തോന്നി ഫ്ലാറ്റ് വിറ്റ് വേറൊരു ഫ്ലാറ്റിന് കൺട്രക്ഷൻ തുടങ്ങി. അത് വലിയ ഫ്ലാറ്റായിരുന്നു. 2014 മുതൽ 2022 വരെ അവിടെ താമസിച്ചു. അപ്പോഴായിരുന്നു കോവിഡും ബിഗ് ബോസും. പിന്നെ അവിടെ നിന്നും മാറി.

പിന്നെ വാങ്ങിയതാണ് നിങ്ങൾ കാണാറുണ്ടായിരുന്ന വില്ല. മനോഹരമായ സ്ഥലമാണെന്ന് പലരും പറയാറുണ്ടായിരുന്നു. പക്ഷേ, എന്തോ നെഗറ്റീവ് വെെബ് ഉണ്ടായിരുന്നു. അടുത്തുള്ള ആരും അങ്ങോട്ടും ഇങ്ങോട്ടും സംസാരമില്ല. വല്ലാത്തൊരു മൂകത. ഭയങ്കര സെെലന്റായ വീട്. അവിടെ നിന്ന് പോകണം എന്ന് തോന്നി. അങ്ങനെ അവിടെ നിന്നും മാറി ഇപ്പോഴുള്ള സ്ഥലത്തു വന്നു. ഇത് നല്ല ടൗൺ ആണ്. ശബ്ദവും ബഹളവുമൊക്കെയുള്ള മനോഹരമായ അന്തരീക്ഷം. ഇപ്പോൾ ഇവിടെയാണ് താമസിക്കുന്നത്'', ഭാഗ്യലക്ഷ്മി വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കുടുംബപ്രേക്ഷകരുടെ പിന്തുണയോടെ രണ്ടാം വാരത്തിലും മുന്നേറി ‘ആരം’
ആദ്യ ദിനം തന്നെ കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയ ചിത്രമായി ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’