ദുൽഖർ- പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’യിലെ ‘കണ്ണേ കണ്ണേ’ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

Published : Oct 30, 2026, 09:27 AM IST
Dulquer

Synopsis

ആകാശംലോ ഒക താരയിലെ ഗാനം.

ദുൽഖറെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യിലെ പുതിയ ഗാനം ‘കണ്ണേ കണ്ണേ’യുടെ ലിറിക്കൽ വീഡിയോ പുറത്ത്. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ഗാനത്തിന് മലയാളത്തിൽ വരികൾ എഴുതിയിരിക്കുന്നത് അരുൺ അലാട്ടാണ്. ആനന്ദ് അരവിന്ദാക്ഷനും ഹരിത ബാലകൃഷ്‍ണനും ചേർന്നാണ് ഗാനത്തിൻ്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

പ്രണയവും വൈകാരികതയും നിറഞ്ഞ മെലഡിയായാണ് ‘കണ്ണേ കണ്ണേ’ പ്രേക്ഷകരിലേക്കെത്തുന്നത്. ദൂരങ്ങൾ താണ്ടുമ്പോഴും സ്വന്തം വീടിന്റെയും നാടിൻ്റെയും പ്രിയപ്പെട്ടവരുടെയും ഓർമകൾ മനസ്സിൽ സൂക്ഷിക്കുന്ന അനുഭവം ഓരോ ഈണത്തിലൂടെയും പകരുന്ന ഗാനമാണ് ‘കണ്ണേ കണ്ണേ’. ഹൃദയസ്പർശിയായ വരികളും ഇമ്പമാർന്ന സംഗീതവും ആനന്ദ് അരവിന്ദാക്ഷന്റെയും ഹരിത ബാലകൃഷ്‍ണന്റെയും ആലാപനവും ഗാനത്തിന് മനോഹരമായൊരു മെലഡി സ്വഭാവം നൽകുന്നു. പ്രണയത്തിന്റെയും വൈകാരിക അടുപ്പത്തിന്റെയും അനുഭവങ്ങൾ കോർത്തിണക്കുന്ന ഗാനം ചിത്രത്തിന്റെ സംഗീതലോകത്തെ മറ്റൊരു ശ്രദ്ധേയമായ സാന്നിധ്യമായി മാറുമെന്നാണ് പ്രതീക്ഷ. അടുത്തിടെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടീസറും മികച്ച പ്രതികരണമാണ് നേടിയത്.

പുത്തൻ കഥപറച്ചിൽ രീതിക്കും തനതായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട പവൻ സാദിനേനി ഒരുക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ കൃഷ്‍ണ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലി കല്പനയായി എത്തുന്നു. നായികയായി സാത്വിക അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. സമൂഹം നിശ്ചയിച്ച ജീവിതത്തിന്റെയും സ്വപ്നങ്ങളുടെയും അതിർവരമ്പുകൾ ഭേദിച്ച് ലക്ഷ്യത്തിലേക്ക് മുന്നേറുന്ന കല്പനയ്ക്കൊപ്പം ഉറച്ചുനിൽക്കുന്ന കൃഷ്‍ണയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, മനസ്സിൽ തൊടുന്ന വൈകാരിക മുഹൂർത്തങ്ങൾ, ഫീൽ ഗുഡ് നിമിഷങ്ങൾ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ‘കുട്ടി കുട്ടി പൂവേ’ എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു.

തമിഴ് നടി ശ്രുതി ഹാസൻ ചിത്രത്തിൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റൂഹാനി, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. ‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലെ നായകവേഷങ്ങളിലൂടെയും പ്രഭാസ് നായകനായ ‘കൽക്കി 2898 എഡി’യിലെ ശ്രദ്ധേയമായ അതിഥിവേഷത്തിലൂടെയും തെലുങ്ക് സിനിമയിൽ വലിയ ജനപ്രീതി നേടിയ ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും ‘ആകാശംലോ ഒക താര’യ്ക്കുണ്ട്.

തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്. നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പുതിയ ഗാനവും റിലീസിനോടനുബന്ധിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നു.

രചന, തിരക്കഥ - ഗുന്നം ഗംഗരാജു, കഥ - പവൻ സദിനേനി & വസന്ത് ജുറു, അധിക തിരക്കഥ - വസന്ത് ജുറു, ഛായാഗ്രഹണം - സുജിത് സാരംഗ്, സംഗീതം - ജി വി പ്രകാശ് കുമാർ, എഡിറ്റർ - പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ - ശ്വേത സാബു സിറിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ - സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ - യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം - ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം - ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ - പല്ലവി സിംഗ്, കലാസംവിധാനം - വംശി കൃഷ്‍ണ, സൗണ്ട് ഡിസൈനർ - സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ - അനിൽ ഭാനു, വിഎഫ്എക്സ് - എഗ്വൈറ്റ് വിഎഫ്എക്സ്, Vfx സൂപ്പർവൈസർ - തൗഫീഖ് ഹുസൈൻ, കളറിസ്റ്റ് - ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്- സായ് ശശാങ്ക്, മാർക്കറ്റിംഗ് - വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ - ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വീണ്ടും മൂന്ന് കോടി കൂടി, കളക്ഷനില്‍ രണബാലി മുന്നോട്ട്
ആഗോള ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് 'ജയിലർ 2'; ഇതുവരെ നേടിയത് എത്ര?