'ഗയ ഗയ ഗയ', ദുല്‍ഖറിന്റ ബോളിവുഡ് ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍

Published : Sep 10, 2022, 02:41 PM ISTUpdated : Sep 12, 2022, 05:11 PM IST
'ഗയ ഗയ ഗയ',  ദുല്‍ഖറിന്റ ബോളിവുഡ് ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍

Synopsis

'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്' എന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍.  

ദുല്‍ഖര്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രമാണ്  'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്'. ആര്‍ ബല്‍കി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രചനയും ബല്‍കിയുടേതാണ്. 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റി'ലെ ഒരു ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ ദുല്‍ഖര്‍.

'ഗയ ഗയ ഗയ' എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ ഗാനം പുറത്തുവിടും എന്നാണ് അറിയിച്ചിരിക്കുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്'.

വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കര്‍വാന്‍' (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' എത്തി. ഈ ചിത്രങ്ങളിലെ താരത്തിന്‍റെ അഭിനയം പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയിരുന്നു. സീതാ രാമം എന്ന ചിത്രമാണ് ദുല്‍ഖറിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Read More : എസ് ഷങ്കറിന്റെ രാം ചരണ്‍ ചിത്രം കെങ്കേമമാക്കാൻ എസ് ജെ സൂര്യയും

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചില രംഗങ്ങള്‍ ഞാന്‍ കണ്ടു'; മഞ്ഞുമ്മല്‍ ബോയ്‍സ് സംവിധായകന്‍റെ 'ബാലന്' ഹൈപ്പ് ഉയര്‍ത്തി രാം ഗോപാല്‍ വര്‍മ്മ
മലയാളം ഒറിജിനലിലും ഉണ്ടാവുമോ ആ കഥാപാത്രം? ഹിന്ദി 'ദൃശ്യം 3' ല്‍ ജോയിന്‍ ചെയ്‍ത് തെന്നിന്ത്യന്‍ താരം