കണ്ണും കണ്ണും കൊള്ളയടിത്താലിന് ഒരു വര്‍ഷം, നന്ദി പറഞ്ഞ് ദുല്‍ഖര്‍

By Web TeamFirst Published Feb 28, 2021, 2:51 PM IST
Highlights

കണ്ണും കണ്ണും കൊള്ളയടിത്താല്‍ റിലീസായിട്ട് ഒരു വര്‍ഷം.

ദുല്‍ഖര്‍ നായകനായ തമിഴ് സിനിമയാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. സിനിമ റിലിസായിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. സിനിമ വൻ ഹിറ്റായി മാറിയിരുന്നു. ഇപോഴിതാ സിനിമയെ കുറിച്ച് ഓര്‍ത്ത് ദുല്‍ഖര്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. സിനിമയുടെ ഫോട്ടോകളും ദുല്‍ഖര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. വളരെയധികം സ്നേഹത്തോടെ ചിത്രം സ്വീകരിച്ചതിന് പ്രേക്ഷകരോട്  നന്ദിയെന്നാണ് ദുല്‍ഖര്‍ എഴുതിയിരിക്കുന്നത്.

ഡെസിംഗ് പെരിയസ്വാമിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു ഇത്. സിദ്ധാര്‍ഥ് എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിച്ചത്. കെ എം ഭാസ്‍കരൻ ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. സിനിമയുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുകയാണ് ദുല്‍ഖര്‍. കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ഒരു വര്‍ഷമാണ് ഇന്ന്, എല്ലാവരോടും നന്ദിയെന്നും ദുല്‍ഖര്‍ എഴുതുന്നു.

റിതു വര്‍മയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്.

ദുല്‍ഖറിന് തമിഴില്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു കണ്ണും കണ്ണും കൊള്ളയടിത്താല്‍.

click me!