ദൃശ്യം മൂന്നിന്റെ കഥ, ഇമെയില്‍ അയക്കൂവെന്ന വാര്‍ത്ത വ്യാജമെന്ന് ജീത്തു ജോസഫ്

By Web TeamFirst Published Feb 28, 2021, 2:01 PM IST
Highlights

ദൃശ്യം മൂന്നിന്റെ കഥ ആരും അയക്കേണ്ടതില്ലെന്ന് ജീത്തു ജോസഫ്.

മലയാള സിനിമയുടെ ഗതി മാറ്റിയ ചിത്രമായിരുന്നു ദൃശ്യം. മോഹൻലാല്‍ നായകനായ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ആദ്യത്തെ പോലെ വൻ ഹിറ്റായിരിക്കുകയാണ്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമയുടെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപോള്‍ ചര്‍ച്ച. ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താൻ തന്നെയായിരിക്കും സിനിമയുടെ തിരക്കഥയെഴുതുകയെന്ന് ജീത്തു ജോസഫ് അറിയിച്ചു.

ദൃശ്യം മൂന്നിന്റെ കഥ ഒരുപാട് പേര്‍ അയക്കുന്നുണ്ട്. എന്റെ ഇമെയിലിലേക്കാണ് അയക്കുന്നത്. ഞാൻ ആരോടും ദൃശ്യം 3 സിനിമയുടെ കഥ ആവശ്യപ്പെട്ടിട്ടില്ല. എന്റെ മെയിലിലേക്ക് ഒരുപാട് പേര്‍ കഥ അയക്കുന്നുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. വാര്‍ത്തയില്‍ വ്യക്തത വരുത്തുകയായിരുന്നു ജീത്തു ജോസഫ്. സിനിമ ചെയ്യുന്നുണ്ടെങ്കില്‍ താൻ തന്നെയായിരിക്കും കഥയെഴുതുകയെന്നും ജീത്തു ജോസഫ് പറഞ്ഞു.

ഒരു റേഡിയോ അഭിമുഖത്തില്‍ നല്‍കിയതായിരുന്നു ഇമെയില്‍ വിലാസം. പുതിയ സിനിമ കഥകളുണ്ടെങ്കിലും അഭിനയിക്കാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിലും അവസരം നല്‍കാനായിരുന്നു മെയില്‍ സൂചിപ്പിച്ചത്. ഇപോള്‍ എന്താണെന്നുവെച്ചാല്‍ എല്ലാവരും മെയില്‍ അയക്കുന്നു. മെയില്‍ ബൗൺസ് ആയി മാറുകയാണ്. ഇപോള്‍ മെയില്‍ സ്വീകരിക്കാൻ പറ്റുന്നില്ല. ആരും അതില്‍ മെയില്‍ അയക്കേണ്ടതില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു.

ദൃശ്യം മൂന്ന് സിനിമ ചെയ്യാൻ ഇപോള്‍ തീരുമാനിച്ചിട്ടില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു.

click me!